● ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് എന്നിവയിൽ സാംസങ് പ്രീമിയം ടിവികൾക്കും ഡിജിറ്റൽ അപ്ലയൻസുകൾക്കും ആവേശകരമായ ഡീലുകൾ പ്രഖ്യാപിച്ചു
● സാംസങ്ങിന്റെ ലൈഫ്സ്റ്റൈൽ ടിവിയായ ദി ഫ്രെയിം വാങ്ങുമ്പോൾ 9,900 രൂപയുടെ ബെസൽ, 65 ഇഞ്ച് ക്രിസ്റ്റൽ യുഎച്ച്ഡി ടിവി വാങ്ങുമ്പോൾ 16,990 രൂപ വിലവരുന്ന സൗണ്ട്ബാർ എന്നിവ സൗജന്യമായി ലഭിക്കുന്നു
● തിരഞ്ഞെടുത്ത ബാങ്കുകളിൽ 3,000 രൂപ വരെ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ
ഇന്ത്യ - ഒക്ടോബർ , 2021 - ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് എന്നിവയിൽ സാംസങ് ടിവികൾ, ഡിജിറ്റൽ അപ്ലയൻസുകൾ എന്നിവയുടെ വിശാലമായ ശ്രേണിയിൽ മെഗാ ഡീലുകൾ പ്രഖ്യാപിച്ചു. രണ്ട് സെയിലുകളും 2021 ഒക്ടോബർ 2 മുതൽ 10 വരെ നടക്കും.
ആഘോഷങ്ങൾക്ക് ആവേശം പകരുന്നതിനായി ഈ മികച്ച ഓഫറുകൾ എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപന്ന വിഭാഗങ്ങളിലും ലഭിക്കും, കൂടാതെ ഡിസ്‌കൗണ്ടുകൾ, 16,990 രൂപ വിലവരുന്ന സൗണ്ട്ബാർ, 9,900 രൂപയുടെ ഫ്രെയിം ടിവി ബെസൽ, എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകൾ എന്നിവയും ലഭിക്കുന്നു. ഇതിനെല്ലാം പുറമേ 3,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ട്.
“ലിവിംഗ് സ്പേസിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഉപഭോക്താക്കൾ ഈ ആഘോഷ സീസണിൽ പ്രീമിയം ലൈഫ് സ്റ്റൈൽ ടെലിവിഷനുകളും ഡിജിറ്റൽ അപ്ലയൻസുകളും ഉപയോഗിച്ച് വീടുകൾ നവീകരിക്കുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുമായി ചേർന്ന് ഒരുക്കിയ ഞങ്ങളുടെ തനതായ ഓഫറുകൾ അവരുടെ ലൈഫ്സ്റ്റൈൽ മികച്ചതാക്കികൊണ്ട് ഈ ആഘോഷ സീസൺ കൂടുതൽ ആനന്ദകരമാക്കുന്നു,” സാംസങ് ഇന്ത്യയുടെ ഓൺലൈൻ ബിസിനസ്, സീനിയർ ഡയറക്ടർ സന്ദീപ് സിംഗ് അറോറ പറഞ്ഞു.
