March 29, 2024

Login to your account

Username *
Password *
Remember Me

എയര്‍ടെല്‍ 5ജി ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

Airtel 5G customers cross one crore Airtel 5G customers cross one crore
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ 5ജി നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇന്ന്് എല്ലാ സംസ്ഥാനങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്. 2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തേയും ഒരേ ഒരു ഓപറേറ്ററുമാണ് എയര്‍ടെല്‍.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൂന്ന്് സവിശേഷ ഗുണങ്ങളാണ് എയര്‍ടെല്‍ 5ജി പ്ലസിനുള്ളത്. ഒന്ന്്, വികസിത ആവാസവ്യവസ്ഥയുള്ള, ലോകത്തെ ഏറ്റവുമധികം സ്വീകാര്യതയുള്ള സാങ്കേതികവിദ്യയിലാണ് ഇത് പ്രവര്‍ത്തിക്കുത്. ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട്ട്, ഫോണുകളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന്് ഇത് ഉറപ്പാക്കുന്നു. രണ്ടാമതായി, മികച്ച ഡേറ്റാ വേഗ അനുഭവം നല്‍കും. ഇപ്പോള്‍ ലഭ്യമായതിനേക്കാള്‍ 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ വേഗതയും മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നാമതായി, എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്കിലെ വൈദ്യുതോപയോഗം കുറയ്ക്കുന്ന പ്രത്യേക സംവിധാനം പരിസ്ഥിതിയോട് കൂടുതല്‍ ഇണക്കമുള്ളതാണ്.
രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി 5ജി എക്‌സീരിയന്‍സ് സോണുകളും ഒരുക്കിയിട്ടുണ്ട്. എയര്‍ടെല്‍ 5ജി പ്ലസിന്റെ മിന്നും ഡേറ്റാ വേഗത ഉപഭോക്താക്കള്‍ക്ക് ഇതുവഴി നേരിട്ട് നുഭവിച്ചറിയാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.