April 25, 2024

Login to your account

Username *
Password *
Remember Me

സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' സംഘടിപ്പിച്ചു

South Indian Bank organized 'Pravasi Sandhya 2023' South Indian Bank organized 'Pravasi Sandhya 2023'
കോട്ടയം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' പ്രത്യേക സംഗമം സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കു വേണ്ടി സംഗമം സംഘടിപ്പിച്ചത്. തിരുവല്ല എഴിഞ്ഞില്ലം വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ സംഗമം ഉദ്ഘാടനം ചെയ്തു.
സംഗമത്തിനെത്തിയ ഉപഭോക്താക്കള്‍ക്കും പ്രതിനിധികള്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ തോമസ് ജോസഫ് കെ പുതുവത്സരാശംസ നേര്‍ന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എല്ലായ്പ്പോഴും നവീന ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമായ ഞങ്ങളുടെ സമീപനത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ചത്. ഇത് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിത്തന്നു. പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്നും ബാങ്ക് ശാഖയില്‍ നിന്നും അകലെയാണെങ്കിലും ഈ പുതിയ സേവനങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ശാഖയുടെ ഇടപെടല്‍ ഇല്ലാതെ ഒടിപി ജനറേറ്റ് ചെയ്യാന്‍ സഹായിക്കുന്ന എസ്ഐബി ഓതന്റിക്കേറ്റര്‍ എപിപിയുടെ സവിശേഷതയും അദ്ദേഹം എടുത്തുപറഞ്ഞു. സംഗമത്തിനെത്തിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
ലോക പ്രവാസി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. കോട്ടയം, തിരുവല്ല മേഖലകളില്‍ നിന്നുള്ള അഞ്ഞൂറിലധികം ഉപഭോക്തക്കള്‍ പങ്കെടുത്തു. 93 വര്‍ഷം പിന്നിട്ട ബാങ്കിന്റെ സേവന പാരമ്പര്യത്തെ പ്രവാസി പ്രതിനിധികള്‍ അഭിനന്ദിച്ചു. റീട്ടെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡ് സഞ്ചയ് കുമാര്‍ സിന്‍ഹ, ജിഎം ആന്റ് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് ഹരികുമാര്‍ എല്‍, ജോയിന്റ് ജനറല്‍ മാനേജര്‍ ആന്റ് എന്‍ആര്‍ഐ ബിസിനസ് ഹെഡ് ആനന്ദ് സുഹ്മ്രണ്യം, എജിഎം ആന്റ് റീജണല്‍ ഹെഡ് (തിരുവല്ല) ടിനു ഈഡന്‍ അമ്പാട്ട്, എജിഎം ആന്റ് റീജണല്‍ ഹെഡ് (കോട്ടയം) ജോയല്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.