December 06, 2024

Login to your account

Username *
Password *
Remember Me

നിർമാണോപകരണ യന്ത്രങ്ങൾക്കുള്ള വായ്പയുമായി ഫെഡറല്‍ ബാങ്ക്-ജെസിബി ധാരണ

Federal Bank-JCB MoU on loan for construction machinery Federal Bank-JCB MoU on loan for construction machinery
കൊച്ചി: നിർമാണോപകരണ യന്ത്രങ്ങൾക്കുള്ള വായ്പ ലഭ്യമാക്കുന്നതിന് മുന്‍നിര എര്‍ത്ത്മൂവിങ്, കണ്‍സ്ട്രക്ഷന്‍ ഉപകരണ നിര്‍മാതാക്കളായ ജെസിബി ഇന്ത്യയുമായി ഫെഡറല്‍ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ഈ പങ്കാളിത്തത്തിലൂടെ ജെസിബി ഇന്ത്യയുടെ ലോകോത്തര നിലവാരമുള്ള നിര്‍മാണ ഉപകരണങ്ങളും സാമഗ്രികളും വാങ്ങുന്നതിന് ആകര്‍ഷകമായ നിരക്കില്‍ ഫെഡറല്‍ ബാങ്ക് വായ്പ നല്‍കുന്നതാണ്.
"ഈ കരാറിലൂടെ ജെസിബി ഇന്ത്യയുടെ ഔദ്യോഗിക ഫിനാന്‍സ് പങ്കാളിയായിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. ബിസിനസ് മുന്നോട്ടു നയിക്കാന്‍ ലളിതമായ വായ്പകള്‍ ആവശ്യമുള്ളവർക്ക് ഈ പങ്കാളിത്തം വലിയ ഗുണമാകുന്നതാണ് ," ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
"ജെസിബി മെഷീനുകള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നതില്‍ ആഹ്ളാദമുണ്ട് . അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന പശ്ചാത്തലത്തില്‍ ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം വലിയ അവസരമാണ് തുറന്നു തന്നിരിക്കുന്നത് . നഗര, ഗ്രാമീണ മേഖലകളില്‍ ഞങ്ങളുടെ ഇടപാടുകാർക്ക് വലിയ സാമ്പത്തിക പിന്തുണയാണ് ഈ പങ്കാളിത്തം വഴി ലഭിക്കുക," ജെസിബി ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ദീപക് ഷെട്ടി പറഞ്ഞു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.