April 23, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയിൽ രണ്ട് മില്യൺ പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാർസ്

Honda Cars has crossed two million production milestone in India Honda Cars has crossed two million production milestone in India
രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഇന്ത്യയിലെ ഇരുപതു ലക്ഷം എന്ന മാന്ത്രികസംഖ്യയിലെ കാർ പിറന്നത്
ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രിമിയം കാർ നിർമ്മാതാക്കളിൽ പ്രമുഖരായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നു. കമ്പനിയുടെ പ്രിമിയം സെഡാനായ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിർമ്മാണ പ്ലാന്റിൽ നിന്ന് ഇരുപതു ലക്ഷം എന്ന എണ്ണത്തിലേക്ക് ഔപചാരികമായി പുറത്തിറങ്ങി. നാഴികക്കല്ലായി മാറിയ ചടങ്ങിൽ ഹോണ്ടയുടെ റീജിയണൽ ഓഫീസിൽ നിന്നുള്ള ഉന്നതർ പങ്കെടുത്തു. ഏഷ്യൻ ഹോണ്ട മോട്ടോർ കോ. ലിമിറ്റഡ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹിറോഷി ടൊകുടകേ, ഏഷ്യൻ ഹോണ്ട മോട്ടോർ കോ ലിമിറ്റഡ് ഡയറക്ടർ കടുഷിറോ കനെഡ തുടങ്ങി എച്ച്സിഐഎൽ മാനേജ്മെന്റ് ടീമും ചടങ്ങിൽ സന്നിഹിതരായി.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലെ പ്രിമിയം കാറുകൾ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് 1997 ഡിസംബറിൽ എച്ച്സിഐഎൽ അവരുടെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ഹോണ്ടയുടെ പ്രതിബദ്ധതയും രണ്ട് മില്യൺ നാഴികക്കല്ലിലൂടെ ആവർത്തിക്കുന്നു.
കഴിഞ്ഞ 25 വർഷമായി മേക്ക് ഇൻ ഇന്ത്യ എന്ന ആശയവുമായി സഞ്ചരിക്കുന്ന ഹോണ്ടയ്ക്ക് രണ്ട് മില്യൺ എന്ന ചരിത്ര നിമിഷം അവിസ്മരണീയമാണ്. രാജ്യത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാൻഡായി ഹോണ്ടയെ മാറ്റിയ ഉപയോക്താക്കൾ, ഡീലർ പങ്കാളികൾ, സപ്ലെയർ പങ്കാളികൾ എന്നിവരരോടുള്ള നന്ദി അറിയിക്കുകയാണ്. അത്യാധുനിക നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള വിപണിയിൽ മത്സരിച്ചു നിൽക്കാൻ തക്കവണ്ണമുള്ള ഉല്പന്നങ്ങളിലേക്കെത്താൻ ഹോണ്ടയെ സഹായിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കും അവരുടെ ദൈനംദിന ജീവിതത്തിന് മുതൽക്കൂട്ടാവുന്ന പ്രിമിയവും ആശങ്കകൾ ഇല്ലാത്തതുമായ ഓണർഷിപ്പ് അനുഭവത്തിനായി ഏറ്റവും നൂതനവും അത്യാധുനികവുമായ സാങ്കേതിക ഉല്പന്നങ്ങൾ നർകുന്നതിന് പ്രതിജ്ഞാബദ്ധരാണ്. നിലനിൽക്കാനായി സമൂഹം ആഗ്രഹിക്കുന്ന ഒരു കമ്പനി എന്നതാണ് ഹോണ്ടയുടെ കോർപ്പറേറ്റ് ലക്ഷ്യം. ഇതിലൂടെ ഒരു പ്രദേശത്തിന്റേയും അവിടുത്തെ പ്രാദേശിക സമൂഹത്തിന്റേയും സാമൂഹ്യ സാമ്പത്തിക വികസനത്തിനു പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നതായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ടകുയ സുമുറ പറയുന്നു. ഹോണ്ടയുടെ മോഡലുകൾ വർഷങ്ങളായി കമ്പനിയുടെ ആഗോള ഡിഎൻഎ പ്രദർശിപ്പിക്കുന്നവയാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും മികച്ചവയുമാണ്. പ്രിമിയം സെഡാൻ ഹോണ്ട സിറ്റി ഇ-എച്ച്ഇവി, ഫാമിലി സെഡാൻ ഹോണ്ട അമെയ്സ്, പ്രിമിയം ഹാച്ച് ബാക്ക് ഹോണ്ട ജാസ്, സ്പോർട്ടി ഹോണ്ട ഡബ്ല്യുആർ-വി എന്നിവ പ്രൊഡക്റ്റ് ലൈനപ്പിൽപ്പെടുന്നു.
ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യം മാത്രം പരിഗണിച്ചല്ല എച്ച്സിഐഎൽ വാഹനം നിർമ്മിക്കുന്നത്. മറിച്ച് പൂർണ്ണമായി നിർമ്മിച്ചതോ അവയുടെ ഭാഗങ്ങളോ കയറ്റുമതി ചെയ്യുന്ന വലിയൊരു എക്സ്പോർട്ട് ബേസായി കൂടി ഇന്ത്യയെ കണക്കാക്കിയിട്ടുണ്ട്. ലോകത്താകെയുള്ള 15 വിപണികളിൽ ഹോണ്ട സിറ്റിയും ഹോണ്ട അമെയ്സും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ശേഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്.
വർഷത്തിൽ 1,80000 കാറുകൾ നിർമ്മിക്കാൻ പാകത്തിൽ 450 ഏക്കറുകളിൽ പടർന്നു കിടക്കുന്ന അത്യാധുനിക കാർ നിർമ്മാണ യൂണിറ്റാണ് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ തപുകരയിലുള്ള ഹോണ്ട കാർസ് ഇന്ത്യയുടെ പ്ലാന്റ്. ഫോർജിങ്, പ്രസ് ഷോപ്, പവർ ട്രെയ്ൻ ഷോപ്, വെൽഡ് ഷോപ്, പെയ്ന്റ് ഷോപ്, പ്ലാസ്റ്റിക് മോൾഡിങ്, എൻജിൻ അസംബ്ലി, ഫ്രെയിം അസംബ്ലി, എൻജിൻ ടെസ്റ്റിങ് ഫെസിലിറ്റി എന്നിങ്ങനെയെല്ലാം സംയോജിപ്പിച്ചിട്ടുള്ള നിർമ്മാണയൂണിറ്റാണിത്. ഏറ്റവും മികച്ച നിർമ്മാണ പ്രായോഗികജ്ഞാനവും പ്രവർത്തനവും ഹോണ്ടയുടെ ആഗോള പ്രവർത്തനങ്ങളിൽ നിന്ന് ശേഖരിച്ച ഏറ്റവും മികച്ച ഉൽപ്പാദന പരിജ്ഞാനത്തിന്റേയും സമ്പ്രദായങ്ങളുടേയും ആകെത്തുകയാണ് ഈ പ്ലാന്റ്. ഒപ്റ്റിമൽ ഓട്ടോമേഷൻ, ഏറ്റവും പുതിയ ഉപകരണങ്ങൾ, ഉന്നത നിലവാരം, മികച്ച എർഗണോമിക്സ്, മെച്ചപ്പെട്ട പ്രവർത്തനക്ഷമത, സുരക്ഷ എന്നിവ കൈവരിക്കുന്നതിന് മികച്ച ലേഔട്ട് ഉപയോഗിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും ഊർജ്ജത്തിന്റേയും മറ്റ് പ്രകൃതി വിഭവങ്ങളുടേയും കാര്യക്ഷമമായ ഉപയോഗത്തിലും പ്ലാന്റ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപഭോക്തൃ അനുഭവത്തെ വിലമതിക്കുന്ന ഹോണ്ട കാർസ്, ഇന്ത്യയിലെ 242 നഗരങ്ങളിലായി 330 ഡീലർഷിപ്പ് സൌകര്യങ്ങളിൽ നിന്ന് എല്ലാ ഉപയോക്താക്കൾക്കും മികച്ച സേവനം നൽകാൻ ശ്രമിക്കുന്നു.
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിനെക്കുറിച്ച്
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ പാസഞ്ചർ കാർ മോഡലും ടെക്നോളജിയും നൽകുന്നതിനായി പ്രതിജ്ഞാബദ്ധമായി 1995 ഡിസംബറിൽ ആരംഭിച്ച പ്രിമിയം കാർ നിർമ്മാതാക്കളാണ് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡൽ എച്ച്സിഐഎലിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുമ്പോൾ ഏറ്റവും ആധുനികമായ പ്ലാന്റ് പ്രവർത്തിക്കുന്നത് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ തപുകരയിലാണ്. വ്യത്യസ്ത ഇഷ്ടങ്ങളും ആഗ്രഹങ്ങളുമായി വരുന്ന ഓരോ ഉപയോക്താവിനും ഇണങ്ങുന്ന തരത്തിൽ വിപുലമായ പ്രൊഡക്റ്റ് റെയ്ഞ്ചാണ് ഹോണ്ട അവതരിപ്പിക്കുന്നത്.
ഹോണ്ട ജാസ്, ഹോണ്ട അമെയ്സ്, ഹോണ്ട ഡബ്ല്യുആർ-വി, ഹോണ്ട സിറ്റി, ഈയിടെ പുറത്തിറങ്ങിയ ഹോണ്ട സിറ്റി ഇ – എച്ച് ഇവി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ദൃഢത, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ കൂടാതെ ഹോണ്ടയുടെ മോഡലുകൾ വിപുലമായ ഡിസൈനും സാങ്കേതികവിദ്യയും കൊണ്ട് സമ്പന്നമാണ്. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ശക്തമായ വിൽപ്പന-വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്.
പുതിയ കാർ ബിസിനസിനു പുറമേ ഹോണ്ട ഓട്ടോ ടെറസ് എന്ന ബിസിനസ് ഫങ്ഷനിലൂടെ പ്രീ ഓൺഡ് കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒറ്റത്തവണ പരിഹാരം ഹോണ്ട നൽകുന്നു. രാജ്യത്താകമാനം പ്രീ ഓൺഡ് കാറുകൾ വാങ്ങുന്നവരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഗുണനിലവാരത്തിന്റേയും മനസമാധാനത്തിന്റേയും ഉറപ്പുമായാണ് ഹോണ്ട സർട്ടിഫൈഡ് പ്രീ ഓൺഡ് കാറുകൾ എത്തുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.