May 17, 2024

Login to your account

Username *
Password *
Remember Me

യുടിഐ മാസ്റ്റര്‍ഷെയര്‍: 35 വര്‍ഷംകൊണ്ട് 10 ലക്ഷം രൂപ 16.55 കോടി രൂപയില്‍

UTI Mastershare: For 35 years  10 lakhs out of Rs.16.55 crores UTI Mastershare: For 35 years 10 lakhs out of Rs.16.55 crores
കൊച്ചി: രാജ്യത്തെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്കീമില്‍ അതിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2022 ജൂണ്‍ 30 ന് 16.5 കോടി രൂപയായി വളര്‍ന്നിരിക്കുന്നു.
1986 ഒക്ടോബറില്‍ ആരംഭിച്ച ഫണ്ട് സമ്പത്ത് സൃഷ്ടിയുടെ മുപ്പത്തിയാറാം വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ പദ്ധതി തുടങ്ങിയതു മുതല്‍ ഇതുവരെ 15.37 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. മറ്റു വാക്കില്‍പ്പറഞ്ഞാല്‍ 35 വര്‍ഷംകൊണ്ട് നിക്ഷേപത്തിന്‍റെ 166 ഇരട്ടി വരുമാനം ഫണ്ട് നിക്ഷേപകര്‍ക്കു നല്‍കിയിരിക്കുന്നു. ബഞ്ചുമാര്‍ക്ക് സൂചികയായ ബിഎസ്സി 100 ഈ കാലയളവില്‍ നല്‍കിയ വാര്‍ഷിക റിട്ടേണ്‍ 13.99 ശതമാനമാണ്.
ബഞ്ച്മാര്‍ക്കിലെ നിക്ഷേപം ഈ കാലയളവില്‍ 10.79 കോടി രൂപയായേ വളര്‍ന്നുള്ളു. പദ്ധതി തുടങ്ങിയതു മുതല്‍ വാര്‍ഷിക ലാഭവിഹിതം നല്‍കിപ്പോരുന്ന ഫണ്ട് ഇതുവരെ 4200 കോടി രൂപ ലാഭവീതമായി നല്‍കിയിട്ടുണ്ട്.
2022 ജൂണ്‍ 30ന് ഈ ഫണ്ടിന്‍റെ ആസ്തിയുടെ വലുപ്പം 9238 കോടി രൂപയാണ്. ഏതാണ്ട് 7.32 ലക്ഷം സജീവ നിക്ഷേപകരാണ് ഫണ്ടിനുള്ളത്.
ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ മാസറ്റര്‍ ഷെയര്‍ യൂണിറ്റ് സ്കീം മുഖ്യമായും ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപം നടത്തിയിരുന്നത്.
ന്യായവിലയില്‍ വളര്‍ച്ചാ ഓഹരികള്‍ എന്ന നിക്ഷേപ സമീപനമാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. നിയന്ത്രിത വായ്പ, ക്രമമായ വരുമാന വളര്‍ച്ച. ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍, സ്ഥിരതയുള്ള കാഷ് ഫ്ളോ തുടങ്ങിയവയില്‍ ശ്രദ്ധ നല്‍കുന്ന അടിസ്ഥാനപരമായി കരുത്തുള്ള കമ്പനികളുടെ ഓഹരികളിലാണ് മാസറ്റര്‍ ഷെയര്‍ നിക്ഷേപം നടത്തിയിരുന്നത്. നിക്ഷേപശേഖരത്തില്‍ ഏറ്റവും കുറവ് അഴിച്ചു പണി നടത്തുന്ന ഫണ്ടു കൂടിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍.
ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എസ്കെഎഫ് ഇന്ത്യ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ് മുന്‍നിരകമ്പനികളുടെ ഓഹരികള്‍ ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലുള്‍പ്പെടുന്നു. മുന്‍നിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം ഏതാണ്ട് 48 ശതമാനത്തോളമാണ്. ഹെല്‍ത്ത്കെയര്‍, ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഉപഭോക്തൃ സേവനങ്ങള്‍, കാപ്പിറ്റല്‍ ഗുഡ്സ്, എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയാണ് ഫണ്ടിന്‍റെ മുഖ്യ നിക്ഷേപമേഖലകള്‍.
Rate this item
(0 votes)
Last modified on Sunday, 17 July 2022 11:35
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.