September 17, 2025

Login to your account

Username *
Password *
Remember Me
ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണ്ണമാല. ലെയർ ഡിസൈനിലുളള മാല, തിരുവവന്തപുരം സ്വദേശി ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്. വിദേശത്ത് ബിസിനസുളള കുടുംബത്തിൽപ്പെട്ട ഭക്തൻ മാല വിഗ്രഹത്തിൽ ചാർത്തിക്കണ്ടശേഷം മലയിറങ്ങി. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും, ആറ് ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍ മാലയ്ക്ക് 44.98 ലക്ഷം രൂപ വില വരും..
ഗുണനിലവാരം ഉറപ്പാക്കല്‍ എല്ലാ ജില്ലാ ആശുപത്രികളിലേക്കും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് 42 ആശുപത്രികളെ തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും.
കൊച്ചി: പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇതിനകം ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും.
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12,13 തീയതികളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ സെറാമിക്സ് നൂറാമത് ഷോറും കർണ്ണാടകയിൽ ആരംഭിച്ചു.
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്.
തിരുവനന്തപുരം : 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ എന്നത് ഡെലിഗേറ്റുകൾക്ക് അനുഗ്രഹമാണ്.
ജില്ലാതല കേരളോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വാശിയേറിയ പോരാട്ടം .
Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 81 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...