September 15, 2025

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,909 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,195 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂര്‍ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂര്‍ 752, കാസര്‍ഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
മലപ്പുറം:സര്‍ക്കാരിന്റെ മദ്യാധികാര അധിനിവേഷത്തിനെതിരേ കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ടായി ചുമതലയേറ്റ ഡോ നിസാറുദീനെ കേരളാ ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) അനുമോദിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി സത്യൻ ഉപഹാരം നൽകി.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ 'സുരക്ഷ 21' ന് ഇസാഫ് തുടക്കമിട്ടു.