May 17, 2024

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ ഇന്ന് രാവിലെ 9 മണി മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ്.
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായി തിരുവനന്തപുരം ലുലു മാൾ. ആക്കുളത്തുള്ള മാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കന്യാകുമാരി പ്രദേശത്ത് ഡിസംബര്‍ 20 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും നാളെ (ഡിസംബര്‍ 17) മുതല്‍ ഡിസംബര്‍ 19 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്്ട്രിക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്.ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.