July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

ആസ്വാദനത്തിന് പുതിയ തലം സമ്മാനിച്ച് ഒറ്റൂരിലെ ഭിന്നശേഷി കലോത്സവം. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായാണ് 'നിറവ്' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചത്.
മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷികം 2022 നവംബർ 7 ന് സംസ്ഥാനത്തൊട്ടാകെ വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്.
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ മിന്നല്‍പരിശോധന.
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധ ജില്ലകളില്‍ നിന്നും വ്യാജ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ മാത്രം ഓതുക്കാതെ, സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേന്ദ്ര ഗവണ്മെന്റിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം ( എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവീസിന് പ്രശംസനീയമായ നഗരഗതാഗത പുരസ്കാരവും , ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും ലഭിച്ചു.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികൾക്കുള്ള വേതനവും പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് നൽകാനുള്ള വിഹിതവും മുടക്കമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.
കേരളത്തില്‍ ഇന്ന് (നവംബര്‍ 1) മുതല്‍ നവംബര്‍ അഞ്ചുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.