May 07, 2024

Login to your account

Username *
Password *
Remember Me
Author

Author

കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ് കടിയേറ്റത്. സെപ്റ്റംബർ മാസത്തിൽ മാത്രം 39 പേർക്കാണ് കൊച്ചിയിൽ തെരുവ് നായയുടെ കടിയേറ്റത്.
കാർവന്റെ മികച്ച വിജയത്തിന് ശേഷം പ്രീ-ലോഡ് ചെയ്ത പാട്ടുകളെന്ന കിടിലന്‍ സവിശേഷതയുള്ള ആദ്യ കീപാഡ് ഫോണ്‍ പുറത്തിറക്കി പ്രമുഖ ഫോണ്‍ കമ്പനിയായ സരിഗമ. അനായാസം തിരഞ്ഞെടുക്കാവുന്ന 1500 പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 'കാര്‍വാന്‍ മൊബൈല്‍' സംഗീതപ്രേമികളുടെ മനസറിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ടുവീലര്‍, ത്രീവീലര്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു. നിലവിലുള്ള റേസ് എഡിഷന്‍ റെഡ് നിറത്തിനൊപ്പം പുതിയ കളറും ലഭ്യമാകും.
ടൈറ്റന്‍ കമ്പനി ഹരിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ചെടികള്‍ നടാനുള്ള ഗോ ഗ്രീന്‍ നീക്കത്തിനു തുടക്കം കുറിച്ചു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി മാരത്തോണ്‍ റിലേയിലൂടെയാണ് ടൈറ്റന്‍റെ ഗോ ഗ്രീന്‍ നീക്കങ്ങള്‍ക്കു തുടക്കംകുറിച്ചത്.
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.
ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 - 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ എസ്യുവിഡബ്ല്യു ആയി മാറിയിരുന്നു. 40,000-ലധികം ഓര്‍ഡറുകളുമായി ടൈഗൂണിന് മികച്ച പ്രതികരണം ലഭിച്ചു.
സെപ്റ്റംബർ 12: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ ജാഥ പാളയത്തെത്തിയപ്പോൾ ദേശീയ സ്മാരകമായ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ നായകൻ രാഹുൽ ഗാന്ധി പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്‍പ്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.