May 04, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരവും വിശ്വസനീയവുമായ പിസ്സ ബ്രാന്‍ഡായ പിസ്സ ഹട്ട് 12 പുതിയ ഫ്‌ലേവറില്‍ പിസ പുറത്തിറക്കി. 79 രൂപയാണ് തുടക്കം. തന്തൂരി, ഷെസ്വാന്‍, ഇറ്റാലിയന്‍, ചീസി, ക്ലാസിക് എന്നിങ്ങനെ 5 സോസ് ഫ്‌ലേവറുകളിലാണ് ഈ ശ്രേണി വരുന്നത്.
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും.
ജുഡീഷ്യറിയിലുള്ള വിശ്വാസം പതുക്കെ ഇല്ലാതാവുകയാണെന്ന്‌ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. എസ്‌പി നേതാവ്‌ അസം ഖാന്റെ മകന്റെ 2017ലെ തെരഞ്ഞെടുപ്പ്‌ ജയം അസാധുവാക്കണമെന്ന ഹർജിയിൽ വാദംകേൾക്കവെയാണ്‌ സിബിലിന്റെ നിരീക്ഷണം.
വികസനത്തിന്‌ വേഗം പകർന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക്‌ 519 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 262 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 103 കോടി, കോർപറേഷനുകൾക്ക്‌ 97 കോടി എന്നിങ്ങനെ ലഭിക്കും.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുക. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ തീരുമാനം വോട്ടെടുപ്പിനായി വന്നപ്പോഴാണ് ഓഹരി ഉടമകള്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശത്തെ മൗലികാവകാശമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പേര് ആരും പിന്താങ്ങാത്തതിനാല്‍ മത്സരിക്കാന്‍ കഴിയാതിരുന്ന വിശ്വനാഥ് പ്രതാപ് സിംഗ് എന്നയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.
തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.
സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചു. ലാബിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം മനസിലാക്കിയ സംഘത്തിന് തൊണ്ടിമുതലിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്ന ശാസ്ത്രീയ പരിശോധനകൾ സംബന്ധിച്ച് ലാബ് അധികൃതർ വിശദമാക്കിക്കൊടുത്തു.
കോവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷങ്ങളായി മുടങ്ങിപ്പോയ ആഘോഷ ആരവങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ സൈബര്‍പാര്‍ക്കിലും ഗംഭീര ഓണാഘോഷം. സൈബര്‍പാര്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ 2025 ഓടെ ആഗോള തലത്തില്‍ പത്തോ അതിലേറെയോ വൈദ്യത മോഡലുകള്‍ പുറത്തിറക്കും. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ വൈദ്യുത മോഡലുകളുടെ വാര്‍ഷിക വില്‍പന പത്തു ലക്ഷം വാഹനങ്ങളാക്കാനും 2030-ഓടെ ആകെ വില്‍പനയുടെ 15 ശതമാനം വരുന്ന 35 ലക്ഷം വാഹനങ്ങളായി വില്‍പന ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.