May 04, 2024

Login to your account

Username *
Password *
Remember Me
Author

Author

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിന് റണ്ണിംഗ് കരാര്‍ നടപ്പാക്കിയെന്ന് മനന്ത്രി പറഞ്ഞു. 12,322 കിലോമീറ്റര്‍ റോഡ് കരാറിന്റെ ഭാഗമാണ്. പരിപാലന കാലാവധിക്ക് ശേഷമുള്ള കാലയളവിലേക്കാണ് റണ്ണിംഗ് കരാര്‍.
സര്‍വകലാശാല നിയമനങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താന്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌. നായ കടിയേറ്റ്‌ ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട്‌ ചെയ്‌തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിക്കുക.
പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കോഴിക്കോട്‌ മുക്കം സ്വദേശി ഹുസൈൻ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു.
ഗണേശോത്സവത്തിന് മാറ്റ് കൂട്ടാന്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനേത്തുടര്‍ന്ന് 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലെ നേത്ര രോഗ വിദഗ്ദ്ധരുടെ സംഘടനയാണ് കാഴ്ച്ച നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ അരിവില കൂടുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് അരി വില ഉയരാൻ കാരണം. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.
കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്.
കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് . സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.