May 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പ്രമുഖ വീഗൻ സ്കിൻകെയർ ബ്രാൻഡായ പ്ലമ്മിന്റെ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും വക്താവായും നടി രശ്മിക മന്ദനയെ തെരഞ്ഞെടുത്തതായി പ്ലം അധികൃതർ പ്രഖ്യാപിച്ചു.
കല്‍പറ്റ: ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് (ഡിഎംഎംസി) ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു.
ഓൾ ഇന്ത്യ എം എസ് എം ഇ അവാർഡിൽ എസ് സി എസ് ടി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ പാരമ്പര്യ വൈദ്യനായ ശ്രീ ശെൽവരാജിനെ തിരുവനന്തപുരം ഡി ഐ സി ജനറൽ മാനേജർ ശ്രീ അജിത് ബൊക്ക നൽകി ആദരിക്കുന്നു . സമീപം KSSIA സംസ്ഥാന നേതാവായ ശ്രീ വെൺപകൽ ചന്ദ്രമോഹൻ സംസ്ഥാന കെ എസ് എസ് എഫ് ജോയിൻ കൺവീനർ ശ്രീ പ്രദീപ്കുമാർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ ഫസിലുദ്ദീൻ തുടങ്ങിയവർ
മൃതദേഹമെത്തിയ്ക്കാൻ ബാബുവിന്റെ മകൻ എബിൻ യൂസഫലിയോട് അഭ്യർത്ഥിച്ചത് ലോക കേരള സഭയിൽ കൊച്ചി : സൗദി അറേബ്യയിലെ കമീസ് മുഷൈത്തിൽ വെച്ച് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിൻറെ മൃതദേഹം കേരളത്തിലെത്തിച്ചു.
2021-22 വര്‍ഷത്തേക്കുള്ള ഹോര്‍മിസ് മെമ്മോറിയൽ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നേടിയ വിദ്യാർത്ഥികളെ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത‍ വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകള്‍ ഉപയോഗിച്ചുള്ളതും നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളളതും തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ളതുമായ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന കാലയളവ് കേരളത്തില്‍ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാല്‍ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങള്‍ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വന്‍തോതില്‍ പിടിച്ച് നശിപ്പിക്കുന്നത് കടല്‍മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാല്‍ അത്തരം തെറ്റായ മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര അഗ്രി ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ബിഗ്ഹാറ്റിന്‍റെ ഉപയോക്താക്കള്‍ക്ക് ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കാനായി മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സും ബിഗ്ഹാറ്റും സഹകരിക്കും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും മുന്നിര എഡ്ടെക് സ്ഥാപനവുമായ ജാരോ എജ്യുക്കേഷന്‍ ഈ അധ്യയന വര്‍ഷത്തിലും പ്ലേസ്മെന്‍റ് അസിസ്റ്റന്‍സിലെ റെക്കോഡ് നേട്ടം ആവര്‍ത്തിച്ചു.
ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ്, തങ്ങളുടെ പോപ്പുലർ ടാലന്റ് ഹണ്ട് 'മെഗാസ്റ്റാർ' ലോഞ്ച് അനൗൺസ് ചെയ്തിരിക്കുന്നു.
മുംബൈ: വില്‍പനയില്‍ പ്രതിമാസ, ത്രൈമാസ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്‌കോഡ ഇന്ത്യ, ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകള്‍ വിറ്റു കൊണ്ട് നാഴികക്കല്ലുകള്‍ കൂടി പിന്നിട്ടിരിക്കുന്നു. കൂടാതെ ഘടകങ്ങള്‍ വഴി രാജ്യത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന കാറും ഒക്റ്റാവിയയാണ്.