അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിൽ ബൗളർ മുഹമ്മദ് ഷമി കളിക്കില്ല. നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പിൻറെ ഫൈനലിനിടെ തന്നെ ഷമിക്ക് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റാണ് അദ്ദേഹം ലോകകപ്പിൽ കളിച്ചത്. ശസ്ത്രക്രിയയ്ക്കായി ഷമി യുകെയിലേക്ക് തിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ഹാർദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെ വലിയ പ്രതിസന്ധിയാണ് ടീം നേരിടുന്നത്. ഐപിഎല്ലിൽ താരത്തിൻ്റെ അഭാവം 2022ലെ ചാമ്പ്യൻമാരും 2023ലെ റണ്ണേഴ്‌സ് അപ്പുമായ ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടിയാണ്. ഇതിന് പിന്നാലെയാണ് ഷമിയുടെ പരിക്ക്.