December 04, 2024

Login to your account

Username *
Password *
Remember Me

ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിൻറെ പുതിയ കായികനയവും കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും നാടിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഇന്റർനാഷണൽ സ്‌പോർട്‌സ് സമിറ്റ് കേരള 2024 (ഐ.എസ്.എസ്.കെ-2024) ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ നടക്കും. സ്‌പോർട്‌സ് സമ്മിറ്റിന്റെ ഉദ്ഘാടനം 23ന് മുഖ്യമന്തി പിണറായി വിജയൻ നിർവഹിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നും കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഇൻറർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റിനോടനുബന്ധിച്ചുള്ള മുന്നൊരുക്ക പരിപാടികൾക്ക് 12ന് കാസർഗോഡ് തുടക്കമാകും. കാസർഗോഡുനിന്നും 12ന് ആരംഭിക്കുന്ന റോഡ്‌ഷോ 23ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ടൂർ ഡി കേരള എന്ന സൈക്ലത്തോൺ, മെഗാ വാക്കത്തോൺ (കെവാക്), കേരളത്തിന്റെ മറഞ്ഞു പൊയ്ത്തുടങ്ങിയ കായിക രൂപങ്ങളുടെ ഉണർത്തു പാട്ടായി ഒരു ഹെബ്രിഡ് ക്യാമ്പയിൻ എന്നിവയും നടക്കും. കായിക മേഖലയിൽ സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിടുന്നതാണ് ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള. കായിക നയം, കായിക സമ്പദ്ഘടനാ വികസനം, നവ കായിക കേരള സൃഷ്ടി എന്നിവയാണ് സമ്മിറ്റിലെ വിഷയങ്ങൾ.


13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ കോൺഫറൻസുകളിൽ പ ങ്കെടുക്കും. സ്‌പോർട്‌സ് ഇക്കോണമി, സ്‌പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ, അക്കാദമികളും ഹൈ പെർഫോർമൻസ് സെന്ററുകളും, ഇ സ്‌പോർട്സ്, സ്‌പോർട്സ് സയൻസ്, ടെക്‌നോളജി ആൻഡ് എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങി 13 വിഷയങ്ങളിൽ കോൺഫറൻസുകൾ നടക്കും.105 ദേശീയ അന്തർദേശീയ വിദഗ്ധർ കോൺഫറൻസുകളിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. റിസർച്ച് പേപ്പർ അവതരണം, സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്‌സിബിഷൻ, ബയർ- സെല്ലർ മീറ്റ്, ഇ സ്‌പോർട്സ് ഷോക്കേസ്, സ്‌പോർട്സ് കമ്മ്യൂണിറ്റി നെറ്റ് വർക്കിങ്, കായികം മുഖ്യ പ്രമേയമായ ചലച്ചിത്രങ്ങളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയും സമ്മിറ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കും.


1000 ൽ അധികം പദ്ധതി നിർദേശങ്ങൾ സമ്മിറ്റിൽ അവതരിപ്പിക്കും. കേരളത്തിന്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. പദ്ധതികൾ, നിക്ഷേപങ്ങൾ, പങ്കാളിത്ത ഓഫറുകൾ എന്നിവയുമായി അവർക്ക് മുന്നോട്ടു വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മിറ്റിന്റെ ഉദ്ഘാടന ദിനത്തിൽ കായിക കലാ രൂപങ്ങൾ സമന്വയിക്കുന്ന സാംസ്‌കാരിക പ്രകടനവും സ്‌പോർട്‌സ് പ്രധാന പ്രമേയമായ മ്യൂസിക് ബാൻഡും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.