മലപ്പുറം: ഭിന്നശേഷി വിദ്യാർഥികൾക്കായി മലപ്പുറം നഗരസഭ നടത്തിയ കായികോത്സവ പരിപാടി വേറിട്ട അനുഭവമായി. ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരുക്കിയ കായിക മേളയിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടിയാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. കോവിഡ് മൂലം രണ്ടുവർഷമായി കായികമേള നടത്തുവാൻ സാധിച്ചിരുന്നില്ല. ഇത്തവണ നടത്തിയ പരിപാടികളിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും വളരെ ആവേശപൂർവ്മാണ് പങ്കെടുത്തത്.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും ഹൃദ്യമായി തീരുമ്പോഴാണ് ആഘോഷങ്ങൾ അർത്ഥപൂർണ്ണമായി തീരുന്നത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു . മലപ്പുറം നഗരസഭ ഭിന്നശേഷി കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി മാതൃകാ പദ്ധതികളാണ് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നഗരസഭ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺ മറിയുമ്മ ശരീഫ് കോണോ തൊടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ പി.കെ.അബ്ദുൽ ഹക്കിം, സിദ്ദീഖ് നൂറെങ്ങൽ,കൗൺസിലർമാരായ സി.സുരേഷ് മാസ്റ്റർ, സി.കെ.സഹീർ, സജീർ കളപ്പാടാൻ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ആസ്യ വാക്യത്ത്, ടിപി നജീബ ടീച്ചർ, റുഖിയ ടീച്ചർ, പി. ഫസൽഎന്നിവർ സംസാരിച്ചു.