April 20, 2024

Login to your account

Username *
Password *
Remember Me

ലോക ഗുസ്‌തി : വിനേഷ് ഫോഗട്ടിന് വെങ്കലം

ബെൽഗ്രേഡ്‌: ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലം. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്‌. 2019ൽ കസാക്കിസ്ഥാനിൽ വെങ്കലം നേടിയിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ വിനേഷിന്‌ ഞെട്ടിക്കുന്ന തോൽവിയായിരുന്നു. മംഗോളിയയുടെ ഖുലൻ ബാത്‌ഖുയാനാണ്‌ തോൽപ്പിച്ചത്‌. ഏഷ്യൻ ഗെയിംസ്‌ വെള്ളി മെഡൽ ജേതാവായ ഖുലൻ പിന്നീട്‌ ഫൈനലിൽ എത്തിയതിനാൽ വെങ്കലമെഡലിനായുള്ള റെപ്പഷാഗേ റൗണ്ടിൽ കളിക്കാൻ വിനേഷ്‌ അർഹത നേടി.

റെപ്പഷാഗേ റൗണ്ടിൽ ആദ്യം കസാക്കിസ്ഥാന്റെ സുൽദിസ്‌ എഷിമോവയെ കീഴടക്കി. അടുത്ത റൗണ്ടിൽ എതിരാളിക്ക്‌ പരിക്കേറ്റതിനാൽ മെഡൽ മത്സരത്തിന്‌ യോഗ്യത നേടി. നിർണായക പോരിൽ സ്വീഡന്റെ എമ്മ മാർമംഗ്രെനിനെ കീഴടക്കിയാണ്‌ ഇരുപത്തെട്ടുകാരി മെഡൽ സ്വന്തമാക്കിയത്‌.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.