April 20, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ഗവര്‍ണര്‍ക്കെതിരെ മന്ത്രി കെ രാജന്‍. പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ഗവര്‍ണറില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണറുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പറഞ്ഞ മന്ത്രി, പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു.
മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു. 76 വയസായിരുന്നു.
മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.
കേരള സർവകലാശാലയിൽ പ്രൊജെക്ടുകൾക്ക് അപ്രഖ്യാപിത വിലക്ക് നില നിൽക്കുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ കുറെ വർഷത്തിനുള്ളിൽ പ്രൊജക്റ്റ് ചെയ്‌ത മുഴുവൻ അധ്യാപകർക്കും റിട്ടയർ ചെയ്‌തവരും മരണപ്പെട്ടവരും ഉൾപ്പെടെ അവരുടെ പ്രോജക്ടുകളുടെ മുഴുവൻ കണക്കും ഹാജരാക്കണമെന്ന് കാണിച്ചു യൂണിവേഴ്‌സിറ്റി കത്തയക്കുന്നു.
കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് വികസിപ്പിച്ച ഈ സംവിധാനം തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപാടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ് സി ഇ ആർ ടി ഓഫീസിൽ ഉദ്ഘാടനം ചെയ്തു.
2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഈസ് 4.0 പരിഷ്കരണ സൂചികയിൽ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) "മൊത്തത്തിലുള്ള മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാങ്ക്" ആയി തിരഞ്ഞെടുക്കപ്പെട്ടു.
എംഎസ്എംഇപ്രവർത്തനങ്ങളിൽ ഊർജ്ജ കാര്യക്ഷമത കൈവരിക്കുന്നതിനും അവരുടെ കാർബൺ ഫുട്പ്രിന്റ് നില കുറയ്ക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) 2030 ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്ന പങ്കാളികളുമായി ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ധാരണാപത്രം ഒപ്പുവച്ചു