April 19, 2024

Login to your account

Username *
Password *
Remember Me
Author

Author

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27)യെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
കേരളത്തിലെ വിമാനത്താവളങ്ങൾ നടത്തുന്ന കൊള്ളയുടെ കണക്കുകൾ നിരത്തി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തി​ന്റെ പോസ്റ്റ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ഭീമമായ ചാർജ് വ്യത്യാസം രേഖപ്പെടുത്തിയാണ് ഐസക്കിന്റെ പ്രതികരണം.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. ഭൂമിയെടുക്കുന്നതിന്‌ നോഡൽ ഏജൻസിയായ കിൻഫ്രയ്‌ക്ക്‌ പണം നൽകുന്നത്‌ കിഫ്‌ബിയാണ്‌. എറണാകുളം ജില്ലയിൽ അയ്യമ്പുഴയിലെ സ്ഥലം ഏറ്റെടുക്കാൻ 10 ദിവസത്തിനകം കിൻഫ്ര 840 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന്‌ കൈമാറും.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്‌ച തുടങ്ങും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലയിലാണ് ആദ്യദിന പരിശോധന. മുഴുവൻ ജില്ലയിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും
സൈബർ സുരക്ഷയ്‌ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് കൊക്കൂൺ ശിൽപ്പശാല ഗ്രാൻഡ്‌ ഹയാത്ത്‌ ഹോട്ടലിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
ശ്രീനഗർ: 30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തീയറ്ററുകൾ തുറന്നുകൊടുത്തത്
നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
കിഴക്കൻ യുക്രൈനിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിൽ നഗരത്തിൽ സ്‌ഫോടന പരമ്പര. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പിന്തുണയുള്ള മേയർ അലക്സി കുലെംസിൻ പറഞ്ഞു
എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി ചൊല്ലി ബ്രിട്ടൺ. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ രാജകീയമുറ പ്രകാരം മൃതദേഹം സംസ്കരിച്ചു. പിതാവ് ജോര്‍ജ് ആറാമന്റെ സ്മാരക ചാപ്പലിലെ രാജകീയ നിലറയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനരികെ ലില്ലിബറ്റിന് അന്ത്യവിശ്രമം.
മഹാരാഷ്ട്രയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഉള്ളി കൃഷി ചെയ്തിരുന്ന ദശരഥ് കേദാരി (42) ആണ് മരിച്ചത്. കീടനാശിനി കഴിച്ച ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നാണ് ആത്മഹത്യാ.