July 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിംസിന് മുന്നോടിയായി ജില്ലാ തല മത്സരങ്ങള്‍ ജനുവരി 8 മുതല്‍ 16 വരെ നടക്കും. ജില്ലയിലെ വിവിധ വേദികളില്‍ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ജില്ലാ തല മത്സരങ്ങളുടെ ഉത്ഘാടനം നടക്കും.
മുംബൈ: ഒരു ലക്ഷം സ്റ്റാർബസ് ഉപഭോക്താക്കളെ ലഭിച്ചത് ആഘോഷമാക്കി, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റ സ്റ്റാർബസ്, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും, യാത്രക്കാരുടെ സൗകര്യം, വിശ്വാസ്യത, ഡ്രൈവിംഗ് എളുപ്പം എന്നിവയെ അടിസ്ഥാനമാക്കി രാജ്യത്ത് തന്നെ പൂർണമായി നിർമിച്ചിട്ടുള്ളതുമാണ്.
തിരുവനന്തപുരം: ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം.
പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. " സ്വപ്ന ദൂരമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്്ട്രിക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്.ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
തിരുവനന്തപുരം: പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.
സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാംകുളം വളയൻ ചിറങ്ങര ഗവർമെന്റ് എൽ പി സ്കൂളിൽ പൊതുസമ്മതത്തോടെ കൈക്കൊണ്ട യൂണിഫോം സംബന്ധിച്ച തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്തതാണ്.
കൊച്ചി: ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, സവിശേഷ നിരയിലുള്ള ഹോംകെയര്‍ ബെഡുകള്‍ പുറത്തിറക്കി. ആശുപത്രി കിടക്കയുടെ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രേസ് ഹോം കെയര്‍ ബെഡുകള്‍, കുടുംബാങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ വീടിന്റെ സുഖസൗകര്യങ്ങളില്‍ തന്നെ പരിചരിക്കാന്‍ പ്രാപ്തമാക്കും.
കൊച്ചി:സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സവിശേഷമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഡിഫന്‍സ് സാലറി പാക്കേജ് പദ്ധതി പുതുക്കുന്നതിനായി ഇന്ത്യന്‍ കരസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പു വെച്ചു.
Ad - book cover
sthreedhanam ad