July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഡികെ എന്ന ദേവ്കൃഷ്ണയായി ഇനി മുതൽ പ്രിയതാരം അരുൺ രാഘവ്.
തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA - International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി.
തിരുവനന്തപുരം: മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്ഫോമായ അണ്അക്കാദമി, അണ്അക്കാദമി ഐക്കണ്സ് എന്ന പേരില് പുതിയ പഠന പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
സംസ്ഥാനത്ത് രണ്ടു തൊഴിൽ മേഖലകളിൽ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉല്പാദന വ്യവസായം (മദ്യ ഉല്പാദനവും സ്പിരിറ്റ് വാറ്റലും ശുദ്ധീകരണവും ഉൾപ്പെടെ) തൊഴിലാളികളുടെയും അലുമിനിയം ആൻഡ് ടിൻ പ്രോഡക്ട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ബാങ്കിന്‍റെ 923 ശാഖകളിലായി 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് നൂതനമായ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും. സ്റ്റാര്‍ ഹെല്‍ത്തിന്‍റെ റീട്ടെയില്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെയും ഗ്രൂപ്പ് അഫിനിറ്റി ഉത്പന്നങ്ങളുടെയും ആനുകൂല്യങ്ങള്‍ ബാങ്കിന്‍റെ വിവിധ വിതരണ ചാനലുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നേടാം. അതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ നിറവേറ്റാനും ഈ സഹകരണം സഹായകരമാവും. സൗത്ത് ഇന്ത്യന്‍ ബാങ്ക് 93ാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സ്റ്റാര്‍ ഹെല്‍ത്തുമായുള്ള പങ്കാളിത്തമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ശക്തമായ ഉപഭോക്തൃ ബന്ധവും, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വൈദഗ്ധ്യവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ പൗരനും ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് സ്റ്റാര്‍ ഹെല്‍ത്ത് വിശ്വസിക്കുന്നതായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള തങ്ങളുടെ തന്ത്രപരമായ ബന്ധം അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ധിക്കുന്നതില്‍ നിന്ന് അവരെ സാമ്പത്തികമായി സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കൊച്ചി: ഐ.ടി മേഖലയുടെ വികസനക്കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ജിയോ ഗ്രൂപ്പ്.
കൊച്ചി: പ്രമുഖ എഡ്ടെക് കമ്പനിയായ ജാരോ എജ്യുക്കേഷന്‍, വാര്‍ഷിക സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ സംരംഭം പ്രഖ്യാപിച്ചു. ഐ വിഷ് ടു മേക്ക് എ ഡിഫറന്‍സ് എന്ന പേരിലുള്ള സംരംഭത്തിലൂടെ രാജ്യത്തെ ആയിരത്തിലധികം പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ പിന്തുണ നല്‍കുകയാണ് ലക്ഷ്യം.
കൊച്ചി:ഇന്ത്യയിലെ പ്രമുഖ ഫര്ണിച്ചര് സൊല്യൂഷന്സ് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോയുടെ എര്ഗണോമിക് ഓഫീസ് ഫര്ണിച്ചര് ശ്രേണിവിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad