നാല് വർഷത്തിന് ശേഷം നടന്ന ജെ എൻ യു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിൽ നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികൾ ജയിച്ചു. ജയം ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർത്ഥി വിജയിച്ചു. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച എസ് എഫ് ഐ സ്ഥാനാർത്ഥിയായ മലയാളി കെ ഗോപിക ബാബുവും വിജയം കൈവരിച്ചു.