April 24, 2024

Login to your account

Username *
Password *
Remember Me

കേന്ദ്ര ബജറ്റ് - ഒറ്റനോട്ടത്തിൽ

ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറഞ്ഞു, മൂന്നു ലക്ഷം വരെ നികുതിയില്ല. 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതിയും 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതിയും 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതിയും 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതിയും 12–15 ലക്ഷം വരെ 20 ശതമാനം നികുതിയും 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ.


ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു. സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടുകയും കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്.


ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി. എല്ല സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി. പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്നും ഇതിനായി 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കുകയും ചെയ്യും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40 ലക്ഷം കോടി രൂപ.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും.


പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും. 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ. മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും. പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും. 38,300 അധ്യാപകരെ നിയമിക്കും. 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും. 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി. പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.