April 25, 2024

Login to your account

Username *
Password *
Remember Me

ഇന്നും പ്രതിഷേധം ;പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു

ന്യൂഡൽഹി: ‘രാഷ്ട്രപത്‌നി’ പരാമർശത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. ബഹളത്തെ തുടർന്ന് 12 മണി വരെ സഭാനടപടികൾ നിർത്തിവെക്കേണ്ടി വന്നു. നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു.

ലോക്‌സഭയിൽ ഭരണകക്ഷി എംപിമാർ സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ മാപ്പ് പറയണം എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ വിലക്കയറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ പ്രതിപക്ഷം എംപിമാരുടെ സസ്‌പെൻഷനെതിരെ മുദ്രാവാക്യം വിളിച്ചു. രാഷ്ട്ര പത്നി പരാമർശത്തിൽ അധീർ രഞ്ജൻ ചൗധരി ഇതുവരെ മാപ്പ് പറയാത്തതും വിഷയമായി ഉയർത്തി.അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും പ്രഹ്ലാദ് ജോഷി വിമർശിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.