April 10, 2026

Login to your account

Username *
Password *
Remember Me

പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം

Blast at police intelligence office in Mohali, Punjab Blast at police intelligence office in Mohali, Punjab
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയിൽ സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ആക്രമണമാണോ എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി. കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ സ്ഫോടനമല്ല നടന്നത്. മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ടെന്നാണ് ഇവിടെ നിന്നുള്ള ചിത്രങ്ങളിൽ വ്യക്തമാകുന്നത്. അതേസമയം രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും വാർത്തകളുണ്ട്. 
Rate this item
(0 votes)
Last modified on Tuesday, 10 May 2022 10:36
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 50 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...