September 15, 2025

Login to your account

Username *
Password *
Remember Me
ദുബൈ: ഇന്ത്യയിൽ നിന്നുള്ള ഓപറേഷൻ സിന്ദൂർ പ്രതിനിധി സംഘം ഇന്ന് യുഎഇയിലെത്തും.`ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം യുഎഇയിൽ എത്തിച്ചേരുന്നതെന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അബുദാബി: അമേരിക്കയും യുഎഇയും തമ്മിൽ ഒപ്പുവെച്ചത് 20,000 കോടി ഡോളറിന്റെ കരാറുകൾ. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിൽ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്.
ദുബൈ: അത്യാധുനിക സംവിധാനങ്ങളോടെ ദുബൈയുടെ വികസന ചരിത്രത്തിലെ സുപ്രധാന നേട്ടമായി മാറാന്‍ പോകുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഭൂഗര്‍ഭ ട്രെയിന്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.
ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ യുവതലമുറയ്ക്ക് ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശം നൽകുന്ന 'ഒറ്റനൂലിൽ ഒരുമ' (Threads of Unity) എന്ന കൈത്തൊഴിൽ ശിൽപ്പശാല ശ്രദ്ധേയമാകുന്നു.
ദുബൈ: ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇ-308 ബസ് സർവീസ്. 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മെയ് 2 മുതൽ ചില ബസ് റൂട്ടുകളിൽ മാറ്റം വരുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.
ദില്ലി: വിദേശസർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളി.
കൊളംബോ: ഉഭയകക്ഷി ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏഴു മേഖലകളിൽ ധാരണപത്രം ഒപ്പുവെച്ചു. ഊർജ്ജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കിൽ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കൻ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ശ്രീലങ്കൻ സന്ദ‍ർശനം.
വാഷിങ്ടൺ: ചൈനയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് അവരുടെ കുടുംബാംഗങ്ങൾ, സുരക്ഷാ അനുമതിയുള്ള കരാറുകാർ എന്നിവർക്ക് ചൈനീസ് പൗരന്മാരുമായി പ്രണയ ബന്ധത്തിനും ലൈംഗിക ബന്ധത്തിനും വിലക്കുമായി അമേരിക്ക.