July 03, 2025

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (671)

ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി. ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ 8 തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമാണെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കും തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും.
ദേശീയ തലത്തില്‍ തെറ്റായ പ്രചരണം നടത്തുന്നത് പ്രതിഷേധാര്‍ഹം തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്.
അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള സൗജന്യ ചികിത്സ ലഭ്യമാക്കും
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് അന്തിമ ജേതാവാകുന്ന ഒരു നഴ്സിന് 250,000 ഡോളര്‍ സമ്മാനത്തുകയുളള അവാര്‍ഡ് ലഭിക്കും
തിരുവനന്തപുരം: കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്.
കൊച്ചി: രാജ്യത്ത് ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റീസ് സ്റ്റഡി വെളിപ്പെടുത്തുന്നു.
ഏപ്രില്‍ 7 ലോകാരോഗ്യ ദിനം തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും.