July 03, 2025

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (671)

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം: കേരളാ ആരോഗ്യസര്‍വകലാശാല സംഘടിപ്പിച്ച ക്ലിനിക്കല്‍ എപ്പിഡെമോളജി ദ്വിദിന ദേശീയ സമ്മേളനവും ശില്പശാലയും ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്.
തിരുവനന്തപുരം: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം.
മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ 250 കോടിയുടെ വികസനം തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
33 പുതിയ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സര്‍വ സാധാരണമായ കാരണം.. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാന്‍, ഈ ലോക അല്‍ഷിമേഴ്‌സ് ദിനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27)യെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.