March 14, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യന്‍ നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ എസ്ബിഐയുടെ എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കാര്‍ഡിന്‍റെ പ്രകാശനം. കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതോടെ ഉള്‍ക്കടലിലെ കപ്പിലില്‍ ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവുകയാണ്. ഉള്‍ക്കടലില്‍ ക്യാഷ് നല്‍കാതെ, ഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്‍റ് ആവാസവ്യവസ്ഥ മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി പറഞ്ഞു.
തൃശൂര്‍: തുല്യപഠന അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ചാലക്കുടി എംപി ബെന്നി ബെഹ്നാന്‍ 127 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തു.
കൊച്ചി: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ 'എന്‍പി എസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ദിവസ്' ആചരിച്ചു.
തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല. 14 വർഷത്തിനിടെ ആറ് ദുരൂഹ മരണങ്ങൾ, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാൾ - ജോളി അമ്മ ജോസഫ്.
കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് പഠിക്കാവുന്ന ഒരു ഇ- ലേണിങ്ങ് കോഴ്‌സാണ്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്.
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും.
India, 2021: ഫാഷൻ, ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള ഈ ആഘോഷ സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാർണിവലായ 'ബിഗ് ഫാഷൻ ഫെസ്റ്റിവൽ' ഒക്ടോബർ 3 മുതൽ 10 വരെ നടക്കുമെന്ന് മിന്ത്ര പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം; എസ്ബിഐയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിക്ക് അനുവദിച്ച ആമ്പുലൻസ് എസ്.ബി.ഐ കൈമാറി.
Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 41 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.