September 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും.
India, 2021: ഫാഷൻ, ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള ഈ ആഘോഷ സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാർണിവലായ 'ബിഗ് ഫാഷൻ ഫെസ്റ്റിവൽ' ഒക്ടോബർ 3 മുതൽ 10 വരെ നടക്കുമെന്ന് മിന്ത്ര പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം; എസ്ബിഐയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിക്ക് അനുവദിച്ച ആമ്പുലൻസ് എസ്.ബി.ഐ കൈമാറി.
തിരുവനന്തപുരം; സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയാൽ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം പാറശ്ശാലയിൽ ഗ്രാമ സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലക്ക് പ്രാധാന്യം ലഭിച്ചാൽ അതോടൊപ്പം വിനോദ സഞ്ചാരം, ഐടി, തുടങ്ങി മറ്റ് മേഖലകളിലും ഇത് ഉപയോഗിച്ച് വികസന സാധ്യതകൾ വരും. അത് മുന്നിൽ കണ്ട് വേണം പ്രവർത്തിക്കാൻ . മാനുഷിക വിഭവശേഷിക്കും ലോകോത്തര സാധ്യതയുണ്ട്. അതു കൂടി പ്രയോചനപ്പെടുത്തണം. കാർഷിക മേഖലയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നാടിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തിയാവണം നാടിന്റെ വികസനത്തിന് മുൻകൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ചെറുകിട കർഷകരാണ്. ആഗോള തലത്തിലുള്ള മാറ്റങ്ങൾ അവരെ ബാധിക്കുന്നുണ്ട്. ആഗോള തലത്തിലെ മാറ്റം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അതിനെ നേരിടുക തന്നെ വേണം. ചെറുകിട കർഷകർക്ക് ഒറ്റക്ക് വൻകിടക്കാരെ നേരിടാനാകില്ല. ആ സാഹചര്യത്തിൽ ചൂഷണത്തിൽ നിന്നും മോചനം ലഭിച്ച് കച്ചവടം നടത്താനുള്ള അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രാദേശിക തലത്തിലുള്ള കർഷക കൂട്ടായ്മകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണം ലക്ഷ്യം വെച്ചാണ് പദ്ധതി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സംസ്ഥാന മന്ത്രിമാർ വികസന പ്രശ്നങ്ങളിൽ വിയോചിക്കുന്ന മേഖലകൾ വളരെ വിരളമാണ്. കാർഷിക മേഖലയിൽ യോചിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. എംഎൽഎമാരായ കെ. അൻസലൻ, എം. വിൻസന്റ് , പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത,അംഗം സുനിൽ എം, ഗ്രാമ സമൃദ്ധി എഫ്.പി.ഒ ചെയർമാൻ എസ്. രാമചന്ദ്രൻ നായർ, ഇന്ത്യൻ റെഡ് ക്രോസ്സ് ചെയർമാൻ എം.ആർ രഞ്ജിത്ത് കാർത്തികേയൻ, സിഇഒ ജ്യോതി എം തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും കുറഞ്ഞ ചെലവിൽ ഫെസ്റ്റീവ് ഷോപ്പിംഗും 20 കോടി രൂപയുടെ വലിയ സമ്മാനങ്ങളും India, 2021: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റർനെറ്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ അവരുടെ ആദ്യത്തെ വാർഷിക ഫ്ലാഗ്ഷിപ്പ് സെയിൽ ഇവന്റായ മഹാ ഇന്ത്യൻ ഷോപ്പിംഗ് ലീഗ് 2021 ഒക്ടോബർ 6 മുതൽ 9 വരെ നടക്കുമെന്ന് പ്രഖ്യാപിച്ചു. നാല് ദിവസത്തെ ആഘോഷ വിൽപ്പനയ്ക്ക് മുന്നോടിയായി ഒരു ലക്ഷത്തിലധികം പുതിയ വിൽപ്പനക്കാരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 700-ലധികം വിഭാഗങ്ങളിൽ നിന്ന് ഷോപ്പ് ചെയ്യാനും 20 കോടി രൂപയുടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നമ്മള്‍ പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല.
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു ; വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് സംഘടനകൾ
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഉല്‍സവകാല വില്‍പ്പനയ്ക്കായി ഒരുങ്ങി. സെപ്റ്റംബറില്‍ മൊത്തം 4,82,756 ടൂവീലറുകളുടെ വില്‍പ്പന നടന്നു. 4,63,679 യൂണിറ്റുകളുടെ അഭ്യന്തര വില്‍പ്പനയും 19,077 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു.
Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 56 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...