ഏപ്രില്‍ അഞ്ചു രാത്രി എട്ട് മണിക്ക് വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രം ‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.