April 19, 2024

Login to your account

Username *
Password *
Remember Me

നൂറിന്റെ നിറവില്‍ പ്രിയപരമ്പര 'കുടുംബശ്രീ ശാരദ'

സംസ്ഥാന പുരസ്‌കാര ജേതാവായ നടി ശ്രീലക്ഷ്മിയുടെ ശക്തമായ കഥാപാത്രാവിക്കാരമാണ് കുടുംബശ്രീ ശാരദ

കൊച്ചി: സീ കേരളം ചാനലിൽ സ്നേഹനിർഭരമായ കുടുംബത്തിന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന 'കുടുംബശ്രീ ശാരദ' നൂറാം എപ്പിസോഡ് പിന്നിടുന്നു. ഈ വരുന്ന വ്യാഴാഴ്ച (ജൂലായ് 21) പരമ്പരയുടെ നൂറാമത്തെ എപ്പിസോഡ് സീ കേരളം സംപ്രേഷണം ചെയ്യും. സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത നടി ശ്രീലക്ഷ്മിയുടെ ശക്തമായ കഥാപാത്രാവിഷ്കാരമാണ് കുടുംബശ്രീ ശാരദ.

കേരളത്തിലെ കുടുംബ പ്രേക്ഷകർക്കിടയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്കിടയിലും ഇതിനകം തന്നെ വലിയ തോതിൽ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞ ഈ പരമ്പര, അതുല്യമായ കഥാ സന്ദർഭങ്ങൾക്കും, അഭിനേതാക്കളുടെ അതിശയകരമായ പ്രകടനത്തിനും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. തന്റെ മൂന്ന് പെൺമക്കളുടെ വിജയം ഉറപ്പാക്കാൻ ഒറ്റയ്ക്ക് പരിശ്രമിക്കുന്ന ഒരു അമ്മയുടെ കഥയാണ് കഥയുടെ കാതൽ. ശക്തയായ ഒരു സ്ത്രീയുടെയും അവരുടെ മൂന്നു പെൺമക്കളുടെയും കഥ പറയുന്ന കുടുംബശ്രീ ശാരദ നൂറാമത്തെ എപ്പിസോഡിലെത്തി നിൽക്കുമ്പോൾ, സീ കേരളം ഉയർത്തിപ്പിടിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ നീണ്ട പട്ടികയിൽ കുടുംബശ്രീ ശാരദയുമുണ്ടെന്നത് ചാനലിന് അഭിമാനമാകുകയാണ്. ദാരിദ്ര്യ നിർമ്മാർജനം, വനിതാ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ തുടക്കം കുറിച്ച കുടുബശ്രീ സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുടുംബശ്രീ ശാരദ എന്ന പരമ്പര അണിയിച്ചൊരുക്കിയിട്ടുള്ളത്.

പ്രശ്നങ്ങൾക്ക് മുന്നിൽ പതറാൻ തയ്യാറല്ലാത്ത ഒരു കൂട്ടം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കുടുംബശ്രീ ശാരദ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. സംസ്ഥാന അവാർഡുകൾ നേടിയ നടി ശ്രീലക്ഷ്മി, കുടുംബശ്രീ ശാരദയായി ടൈറ്റിൽ കഥാപാത്രത്തെ സൂക്ഷ്മവും ശക്തവുമായ രീതിയിൽ അവതരിപ്പിക്കുമ്പോൾ, അവരുടെ മക്കളായ ശാലിനി, ശാരിക, ശ്യാമ എന്നിവരും വില്ലൻ വേഷത്തിലെത്തുന്ന രാജേശ്വരിയും സ്വതന്ത്രവും ശക്തവുമായ സ്ത്രീ മനസ്സിന്റെ പല തലങ്ങളാണ് അവതരിപ്പിക്കുന്നത്. മെർഷീന നീനു അവതരിപ്പിക്കുന്ന ശാരദയുടെ രണ്ടാമത്തെ മകളായ ശാലിനി ഐഎഎസ് മോഹങ്ങളുള്ള ധൈര്യശാലിയായ പെൺകുട്ടിയാണെങ്കിൽ, മൂത്ത മകൾ ശാരിക (ദേവിക അവതരിപ്പിക്കുന്ന കഥാപാത്രം) ജീവിതത്തെ യുക്തിസഹവും വൈകാരികവുമായി സമീപിക്കുന്നു. ഇളയ മകൾ ശ്യാമ (ശ്രീലക്ഷ്മി) വിദ്യാർത്ഥിനിയും കബഡി താരവുമാണ്. കുടുംബശ്രീ ശാരദയുടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അസൂയാലുവായ രാജേശ്വരി എന്ന വില്ലത്തരം കൈമുതലായുള്ള സ്ത്രീയെയാണ് അമൃത അവതരിപ്പിക്കുന്നത്. പ്രബിൻ അവതരിപ്പിക്കുന്ന വിഷ്ണുവാണ് നായക കഥാപാത്രം.

കുടുംബശ്രീ ശാരദയെ കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു എന്നതാണ് നൂറാമത്തെ എപ്പിസോഡിലെത്തി നിൽക്കുന്ന പരമ്പരയുടെ വിജയം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.