March 29, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (374)

വിദ്യാഭ്യാസം

സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി.
തിരുവനന്തപുരം : കേരള ലാ അക്കാദമിയും മൂട്ട് കോർട്ട് സൊസൈറ്റിയും സംയുക്തമായി നടത്തിയ 31 മത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിന് സമാപനം കുറിച്ചു.
പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. സംസ്ഥാനതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്. പൂവച്ചലിലും മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും . ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്. മന്ത്രിമാരായ അഡ്വ.കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, ജെ. ചിഞ്ചുറാണി, എം.പി. അടൂർ പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന പൂവച്ചൽ ജി.വി.എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സംഘാടക സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ഒരുക്കങ്ങളിൽ മന്ത്രി തൃപ്തി രേഖപ്പെടുത്തി.
സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു.
കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാ൪ഥികളിൽ നൂതനാശയങ്ങളും സംരംഭക മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എ൯ജിനീയറിംഗ് ഇന്നവേഷ൯ കോണ്ടെസ്റ്റായ ഇ൯ജീനിയത്തിന്റെ ടോപ്പ് 10 ഫൈനലിസ്റ്റുകളെ ആഗോള പ്രൊഡക്ട് എ൯ജിനീയറിംഗ് സ൪വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാർത്ഥികൾ. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ.
കോവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.
ന്യൂഡൽഹി: തൊഴിലധിഷ്ഠിതമായ സാങ്കേതിക പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി (ഇഗ്നോ) ധാരണാപത്രം (എംഒയു) ഒപ്പുവച്ച് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം.