July 01, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം അംഗങ്ങളുമായി മന്ത്രി നേരിട്ട് സംവദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റേഷനായി പ്രത്യേക വിഭാഗം സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നിലത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി കസേരകള്‍ ലഭിക്കും തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങില്ല.
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ. ക്ലിനിക്ക് യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: എസ്.എംഎ. ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പ്രഭാസ്- പൂജാ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ രണ്ടാം ട്രെയിലര്‍ മാര്‍ച്ച് രണ്ടിന് പുറത്തിറങ്ങും.
കോഴിക്കോട് : പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി
ആശുപത്രികള്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.
എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക് തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ "തെളിമ" പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി.
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.