May 03, 2024

Login to your account

Username *
Password *
Remember Me

കേരള വൈസ് ചാൻസലറെ പിരിച്ചുവിട്ട് അച്ചടക്ക നടപടി സ്വീകരിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം

ഗവർണറുടെ അന്ത്യശാസനം തള്ളിയ കേരള വിസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം.

തിരുവനന്തപുരം: കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് മുമ്പ് വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളിയിരുന്നു. പുറമെ തൻ്റെ മേലുദ്യോഗസ്ഥൻറെ ഓർഡറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതും ഗുരുത വീഴ്ചയാണ്‌.

സെനറ്റ് യോഗം വിളിച്ചു ചേർക്കേണ്ട ഉത്തരവാദിത്തം വൈസ് ചാൻസലറിൽ നിക്ഷിപ്തമാണ്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് യോഗം ചേരാൻ താൽപര്യമില്ലാത്തതുകൊണ്ട് വൈസ് ചാൻസലർ പിന്തിരിയുകയായിരുന്നു എന്ന് പറയുന്നത് ചട്ട ലംഘനമാണ്. താൽപര്യമില്ലാത്ത സിൻഡിക്കേറ്റ് അംഗങ്ങൾക്ക് യോഗം ബഹിഷ്കരിക്കാം. എന്നാലും സെനറ്റ് യോഗം വിളിച്ചു ചേർക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് വി.സി.ക്ക് പിന്മാറാൻ കഴിയില്ല.

കഴിഞ്ഞ സെനറ്റ് യോഗത്തിൽ, സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏക പക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രമേയം അംഗീകരിച്ചതുകൊണ്ട് വീണ്ടും പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം വിളിച്ചു ചേർക്കാനാവില്ലെന്ന വിവരം ഗവർണറുടെ ഓഫീസിനെ അറിയിച്ചിരുന്നെങ്കിലും വീണ്ടും സെനറ്റിൻറെ പ്രതിനിധിയെ തെരെഞ്ഞെടുത്ത് നൽകാൻ ഗവർണർ ആവശ്യപ്പെട്ടത് അനുസരിക്കാൻ വി.സി. ബാധ്യസ്ഥനാണ്.

പ്ലാനിങ് ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി ജൂലൈയിൽ തിരഞ്ഞെടുത്തത് തന്നെ ഗവൺമെന്റും സർവ്വകലാശാലയും തമ്മിലുള്ള ഒളിച്ചുകളി മാത്രമായിരുന്നു. അത് മനസിലാക്കിയത് കൊണ്ടാണ് ഗവർണർ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയും തിങ്കാളാഴ്ചക്ക് മുമ്പ് തന്നെ സെനറ്റ് പ്രതിനിധിയുടെ പേര് നിർബന്ധമായും നൽകണമെന്നാണ് വിസി യോട് വീണ്ടും ആവശ്യപ്പെട്ടതും.

ആദ്യം സെനറ്റ് പ്രതിനിധിയെ നിഴ്ച്ചയിച്ച് നിയമന പ്രക്രിയയുടെ ആദ്യ ചുവട് വെപ്പ് നടത്തിയത് സർവകലാശാല തന്നെയാണ്. ആയതിനാൽ നിയമ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല. സെനറ്റ് പ്രതിനിധിയെ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നൽകാൻ സർവ്വകലാശാല കൂട്ടാക്കാത്തത് കൊണ്ട്, ഒരു സ്ഥാനം ഒഴിച്ചിട്ട് നിലവിലെ സെർച്ച് കമ്മിറ്റി തുടർ നടപടിയുമായി മുന്നോട്ടു പോകാനുള്ള നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചിട്ടുള്ളത്. നിയമനത്തിനുള്ള ആദ്യപടിയായി വിസി നിയമനത്തിനുള്ള അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകിയത് സ്വാഗതാർഹം ആണെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.