April 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോട്ടയം:കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.
പാലക്കാട് :കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 വരെ 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പയിനും വിപണന മേളയും ആരംഭിച്ചു.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിനും ആറിനും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരു :സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴില്‍ ശാലകളും പ്രൊഡക്ഷന്‍ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തിരു കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു ജില്ലയിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും 11 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മടവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, വാമനപുരം പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകള്‍, വെട്ടൂര്‍ പഞ്ചായത്ത് എട്ട്, 10 വാര്‍ഡുകള്‍, ഇടവ പഞ്ചായത്ത് ഏഴാം വാര്‍ഡ്, വിതുര പഞ്ചായത്ത് മൂന്ന്, നാല്, എട്ട്, 10, 13, 14, 17 വാര്‍ഡുകള്‍, കിഴുവിലം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാര്‍ഡുകള്‍ എന്നിവയാണു കണ്ടെയ്ന്‍മെന്റ് സോണുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 35-ാം ഡിവിഷനില്‍ വെള്ളൈക്കടവ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 43-ാം വാര്‍ഡില്‍ നവഗ്രാമം മേഖല, 44-ാം വാര്‍ഡില്‍ വിവേകാനന്ദ ലെയിന്‍, മടവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വലിയകുന്ന് മേഖല, വിതുര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആറ്റുമണപ്പുറം, രണ്ടാം വാര്‍ഡില്‍ ശാസ്താംകാവ്, 11-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ മണ്‍കുടിച്ചിറ മേഖല, കുറ്റിച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മാമ്പള്ളി സാംസ്‌കാരിക നിലയം, പൂവച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മൊട്ടമൂല എല്‍.പി.എസിനു പിന്‍വശം മുതല്‍ ലക്ഷംവീട് കോളനി വരെയുള്ള മേഖല എന്നിവിടങ്ങളാണു മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
തിരു :പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടര്‍ന്ന മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കളും ചിലതില്‍ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തില്‍ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറില്‍ വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.
തിരു :സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
ആഗോള വിപുലീകരണ പദ്ധതികൾ തുടരുന്നതിനായി 55,000 കോർപ്പറേറ്റ്, ടെക് റോളുകൾ ചേർക്കാൻ ആമസോൺ ശ്രമിക്കുന്നു.
തിരു :വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി മാർഗനിർദ്ദേശവും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളിലും റാൻഡം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.