May 02, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (ടിഎംബി), ലോകപ്രശസ്തമായ ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയില്‍ ഇ-ലോബി തുറന്നു. തിരുമല ബാലാജി ബസ്സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച ഇ-ലോബി, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ റെഡ്ഡി ഐഡിഇഎസ് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി, ടിടിഡി അഡീഷണല്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ടി.വി ശിവകുമാര്‍ റെഡ്ഡി, ടിടിഡി അന്നദാനം ട്രസ്റ്റ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഹരീന്ദ്രനാഥ്, ടിടിഡി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ എം.രമേശ് ബാബു, ടിടിഡി ആര്‍-1 ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ ലോകനാഥം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ബാങ്ക് ഉപഭോക്താക്കള്‍, ടിഎംബി ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ്സ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. എടിഎം മെഷീന്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍, പാസ്ബുക്ക് പ്രിന്റിങ് സൗകര്യം, ചെക്ക് ഡെപ്പോസിറ്റ് കിയോസ്‌ക്, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നിവയെല്ലാം ഒരു മേല്‍ക്കൂരയില്‍ അണിനിരത്തിയുള്ള ഇ-ലോബി, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. തിരുമലയില്‍ ഇ-ലോബി തുറന്നതോടെ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന് രാജ്യമൊട്ടാകെ 51 ഇ-ലോബികളായി. ചടങ്ങില്‍ ബാങ്കിന്റെ തിരുപ്പതി ശാഖയിലെ ഏതാനും വായ്പാ ഗുണഭോക്താക്കള്‍ക്ക് അനുമതിപത്രങ്ങളും, ടിടിഡിയുടെ നേതൃത്വത്തിലുള്ള ശ്രീവെങ്കിടേശ്വരഭക്തി ചാനലിന് ബാങ്കിന്റെ വരിസംഖ്യയും കൈമാറി. ശ്രീബാലാജിയുടെ പുണ്യസ്ഥലം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും, പ്രദേശത്തെ ജനങ്ങള്‍ക്കുമായി ഇ-ലോബി സമര്‍പ്പിക്കുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടിഎംബി എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി പറഞ്ഞു. ബാങ്കിങ് സാങ്കേതികവിദ്യ കൂടുതല്‍ ഉയരങ്ങളിലെത്തിയ കാലത്ത്, ഡിജിറ്റലൈസേഷനിലൂടെയും, ഇ-ലോബിയിലൂടെയും ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനെ കുറിച്ച് ടിഎംബി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹറയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് സൈക്കിള്‍ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ ടെക്കി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേര്‍ന്ന് മൈബൈക്ക് നേരത്തെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാമ്പസിനകത്തെ യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കിമാറ്റുമെന്നും ലോക്നാഥ് ബെഹറ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ അരലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി കോവിഡ് ഭീഷണി ഒതുങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാമ്പസ് അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടു സജീവമാകുന്ന ഇന്‍ഫോപാര്‍ക്കില്‍ മൈബൈക്ക് സേവനവും ഐടി പ്രൊഫഷനലുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സൗകര്യമാകും.
കൊച്ചി: സ്വകാര്യ കമ്പനിയായ(ഐഡിഡിഎം) പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 ന് ആരംഭിക്കുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നാണ് പാരാസ്.
5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍ തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം.
എയർടെൽ മൊബൈൽ, ഹോം ബ്രോഡ്ബാൻഡ് പ്ലാനുകൾ വാങ്ങുമ്പോൾ ഡിസ്‍നി+ ഹോട്ട്‌സ്റ്റാറിലേക്ക് ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചു. അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ഡിസ്‌നി+ ഹോട്ട്സ്റ്റാർ സബ്‌സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ താങ്ക്സ് ആപ്പ് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി 499 രൂപ മുതലുള്ള എല്ലാ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 999 രൂപ മുതലുള്ള എല്ലാ എയർടെൽ എക്സ്‌സ്ട്രീം ഫൈബർ പ്ലാനുകളിലും ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്ക്രിപ്ഷൻ 1 വർഷത്തേയ്ക്ക് സൗജന്യമായി ലഭിക്കുന്നു.
കൊച്ചി: എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു.
തിരൂര്‍ : സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നുവെന്ന് ഭാരതീയ ജനത ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിധവകള്‍ക്ക് മാത്രമായി സൗജന്യ ധനസഹായം പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ഹിന്ദു പിന്നോക്ക വിഭാഗക്കരെ അവഗണിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും മതമില്ലാ എന്നിരിക്കെ ഹിന്ദു വിധവകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മത വിവേചനം കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെട്ടം പി വി ഹരിദാസന്റെ വീട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി. ആര്‍ രശ്മില്‍നാഥ്, ജില്ലാ ജന. സെക്രട്ടറി എ പത്മകുമാര്‍, ജില്ലാ സെക്രട്ടറി വി പി സഹദേവന്‍, ബി ജെ പി തിരൂര്‍ മണ്ഡലം പ്രസിഡന്റ് പരാരമ്പത്ത് ശശി, മണ്ഡലം ജന. സെക്രട്ടറി ഷിജു എ വി, സെക്രട്ടറി സുഭാഷ് മുത്തൂര്‍, ബാബു പി കെ, ബി ജെ പി വെട്ടം പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കെ, ജന. സെക്രട്ടറി രതീശ്, വാര്‍ഡ് കണ്‍വീനര്‍ പ്രമോദ് എം പി എന്നിവര്‍ സംസാരിച്ചു. മോദിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടത്തി
കൊച്ചി: ആറു മാസം മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാലാവധിയിലേക്ക് പാര്‍ക്ക് ചെയ്യുവാനായി യുടിഐ ട്രഷറി അഡ്വാന്‍റേജ് ഫണ്ട് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം; കെഎസ്ആർടിസി കൊമേർഷ്യൽ വിഭാഗത്തിന്റെ പ്രധാനഭാഗമായ ലോജിസ്റ്റിക്സ് വിങ്ങിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാ കൗമുദി യുടെ പത്രക്കെട്ടുകൾ എല്ലാ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സർവ്വീസ് നൽകുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം. ജി.പ്രദീപ് കുമാറിൽ നിന്നും നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാർ, കലാകൗമുദി സർക്കുലേഷൻ മാനേജർ ജിജു എന്നിവർ ഏറ്റുവാങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും രാത്രി 12 മണിക്ക് പുറപ്പെടുന്ന മണ്ണാർക്കാട് സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ 12.30 ന് പുറപ്പെടുന്ന തൃശൂർ സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുകളിലാണ് പത്രക്കെട്ടുകൾ സുരക്ഷിതമായി എത്തിക്കുക. പുലർച്ചെ 05.30/06.00 മണിയോടെ പത്രക്കെട്ടുകൾ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ എത്തിക്കും. അവിടെ നിന്നും കലാകൗമുദി അധികൃതർ ഏറ്റുവാങ്ങുകയും ചെയ്യും
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടർന്ന് ടൈം ടേബിൾ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടരും. സുപ്രീംകോടതി സർക്കാരിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.