May 17, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം ആറു ദിവസം നീണ്ടുനിൽക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാരത്ഥി പാർലമെന്റ് ഇന്നാരംഭിക്കും. വെർച്വലായി നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 450ൽ അധികം സർവകലാശാലകളിൽ നിന്നായി 20,000 ഓളം വിദ്യാർ്ഥികൾ പങ്കെടുക്കും. രാവിലെ 11 ന് ‍ഝാർഖണ്ഡ് ഗവർണർ രമേശ് ബയസ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രുപാല മുഖ്യാതിഥിയായിരിക്കും. രാജ്യസഭാംഗങ്ങളായ തിരുച്ചി ശിവ,(തമിഴ് നാട്) നീരജ് ശേഖർ( യു.പി), മാണിക്കൻ ടാഗോർ( തെലങ്കാന) ,കമ്പ്യൂട്ടർ വിദഗ്ദ്ധൻ ഡോ.വിജയ് പി.ഭട്കർ, ഡോ.വിശ്വനാഥ് ഡി.കാരാട്, പദ്മഭൂഷൺ ജേതാവ് ഡോ. എം.ആ‍ർ മശേൽക്കർ എന്നിവർ സംബന്ധിക്കും. യുവാക്കളെ പ്രചോദിപ്പിക്കുക, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ വ‍‍ർഷത്തെ വിദ്യാർത്ഥി പാർലമെന്റിന്റെ മുദ്രാവാക്യം. ഭാരതീയ ഛാത്ര സംസദ് ഫൗണ്ടേഷൻ, എം.ഐ.ടി സ്കൂൾ ഓഫ് ഗവൺമെന്റ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 3 ന് നെഹറുവിൽ നിന്ന് മോദിയിലേക്ക് എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ യു.പി നിയമസഭാ സ്പീക്ക‍ർ ഹൃദയ് നാരായൺ ദീക്ഷിത് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, റഷീദ് ആൽവി, ബി.ബി.സി മുൻ ലേഖകൻ മാർക്ക് ടുളി, റഷീദ് കിദ്വായി, എം.എൽ.എ മാരായ അഷറഫ് ഹുസൈൻ( അസം), വാജിബ് അലി( രാജ്സ്ഥാൻ) അമിത് ഷിഹാഗ് ( ഹരിയാന), അശോക് ബെന്ദാലം( ആന്ധ്ര പ്രദേശ്) എന്നിവർ പങ്കെടുക്കും. വിദ്യാർഥി നേതാക്കളും പ്രസംഗിക്കും. വൈകിട്ട് 6.30ന് രാഷ്ട്രീയം സാമൂഹ്യ- സാമ്പത്തിക പരിഷ്കരണത്തിന് എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രസംഗിക്കും.
കൊച്ചി: പേയ്മെന്‍റ് പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാനായി യെസ് ബാങ്ക് വിസയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
കൊച്ചി: ആറു മുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആദ്യ അനുഭവവേദ്യ പഠന ആപ്പായ പ്രാക്റ്റിക്കലി 'സ്‌കാന്‍ എനിത്തിങ്' എന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു.
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെയാണ് ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാര്ജ്, വനിതകള്ക്ക് പലിശ ഇളവ്, മുന്കൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവര്ഡ്രാഫ്റ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവയും എസ്ബിഐ ലഭ്യമാക്കുന്നുണ്ട്. പ്രതിദിന ബാലന്സിന്റെ അടിസ്ഥാനത്തില് പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വര്ഷം മുതല് 30 വര്ഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, വായ്പകളുണ്ടെങ്കില് അതിന്റെ ഒരു വര്ഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വര്ഷത്തെ ആദായ നികുതി റിട്ടേണ് പകര്പ് തുടങ്ങിയ രേഖകളും സമര്പ്പിക്കണം. പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകള്ക്കുള്ള ഭവന വായ്പ, പ്രവാസികള്ക്കുളള ഭവന വായ്പ, മുന്കൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികള് ഓരോ വിഭാഗങ്ങള്ക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.
തിരുവനന്തപുരം, സെപ്റ്റംബർ 22, 2021: ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇൻഫർമേഷൻ സർവീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി) രണ്ട് '2021 ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി' ബഹുമതികൾക്ക് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അർഹമായി.
തിരുവനന്തപുരം: സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.
കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു.
ബെംഗളൂരു: വരാനിരിക്കുന്ന ആഘോഷ സീസണിൽ Amazon ഇന്ത്യയുടെ മാർക്കറ്റ് പ്ലേസിൽ നടക്കുന്ന വിൽപ്പനകളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള (SMBs) പ്രതീക്ഷകളെകുറിച്ച് അറിയാൻ കമ്പനി നിയോഗിച്ച പഠനത്തിന്റെ കണ്ടെത്തലുകൾ Amazon ഇന്ത്യ ഇന്ന് പുറത്തുവിട്ടു.