April 20, 2024

Login to your account

Username *
Password *
Remember Me

ക്രിയാത്മക ഡാറ്റാ മാനേജ്‌മെന്റിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ മെച്ചപ്പെടുത്തലിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന വരുമാനത്തിലെ സ്ഥിതി വിവരക്കണക്കുകൾ എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


സമയോചിതവും വിശ്വസനീയവുമായ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ സാമ്പത്തിക സ്ഥിതിയെ മികവുറ്റതാക്കും. ഭരണത്തിലും പൊതു മണ്ഡലത്തിലും ഡാറ്റ പ്രധാന പങ്ക് വഹിക്കുന്നു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അവലോകനവും നടപടികളും കോവിഡിനെ മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കുകയും അവ സുതാര്യമായി പ്രചരിപ്പിക്കുവാൻ കഴിഞ്ഞുവെന്നതിലാണ് വിജയം.


സംസ്ഥാനതല ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ സംസ്ഥാന ആസൂത്രണ ബോർഡിന് വലിയ പങ്കാണുള്ളത്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഡാറ്റ എന്നത് ഒരു ഫോക്കസ് ഏരിയയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 2021-ലെ ലോകബാങ്കിന്റെ പ്രധാന സന്ദേശം - മെച്ചപ്പെട്ട ജീവിതത്തിനായുള്ള ഡാറ്റ എന്നതായിരുന്നു. ഡാറ്റയുടെ അപാരമായ സാധ്യതകൾ പര്യവേഷണം ചെയ്തു പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയാക്കി മാറ്റണം. സാമൂഹിക മൂല്യങ്ങൾ സൃഷ്ടിക്കുന്നതിന് ഡാറ്റയുടെ ഉപയോഗവും പുനരുപയോഗവും പ്രയോജനപ്പെടുത്തി, തുല്യമായ അവസരങ്ങൾ ഉറപ്പാക്കണം. സർക്കാർ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ എല്ലാവരുടെയും ഉപയോഗത്തിനായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വിശ്വാസ്യതയോടെ നിലനിർത്തേണ്ടത് അനിവാര്യമായി വരുന്നതെന്ന് മന്ത്രി പറഞ്ഞു.


പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി സി മോഹനൻ, ദേശീയ അക്കൗണ്ട്‌സ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. സുബ്ര സർക്കർ എന്നിവർ സംസാരിച്ചു. ഡോ.വി സന്തോഷ് നന്ദി പറഞ്ഞു രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല നാളെ സമാപിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.