June 12, 2024

Login to your account

Username *
Password *
Remember Me

ടിപി റിന്യൂവബിൾ മൈക്രോഗ്രിഡ് SIDBI യുമായി ചേർന്ന് 1,000 ഹരിത ഊർജ സംരംഭങ്ങൾ സ്ഥാപിക്കുന്നു.

മുംബൈ: ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി, ടാറ്റ പവറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടിപി റിന്യൂവബിൾ മൈക്രോഗ്രിഡ് (TPRMG) സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയു (SIDBI)മായി 1,000 ഹരിത ഊർജ സംരംഭങ്ങൾ സ്ഥാപിക്കുന്ന ഒരു നൂതന സംയുക്ത പദ്ധതിക്ക് വേണ്ടി കൈകോർക്കുന്നു. ഗ്രാമീണ സംരംഭകരുടെ ശാക്തീകരണത്തിലേക്ക് നയിക്കുന്ന രാജ്യത്തുടനീളമുള്ള സുസ്ഥിര സംരംഭകത്വ മാതൃകകൾ വളർത്തിയെടുക്കുന്നതിനാൽ ആത്മനിർഭർ ഭാരത് എന്ന കേന്ദ്ര സർക്കാർ വീക്ഷണത്തെ പിന്തുണയ്ക്കുന്നതാണ് ഈ സംയുക്ത സംരഭം.

TPRMG - സിഡ്ബി സഹകരണത്തിന് കീഴിൽ, ഓർഗനൈസ്ഡ് കപ്പാസിറ്റി ബിൽഡിംഗ് ആക്റ്റിവിറ്റി പൂർത്തിയാക്കിയ ശേഷം SIDBI സംരംഭകർക്ക് "ഗോ റെസ്‌പോൺസീവ്, എന്റർപ്രൈസ് ഇൻസെന്റീവ് (GREENi)" നൽകും. ഗ്രാമീണ സംരംഭകരുടെ ബിസിനസുകൾ സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള ധനസഹായം (വായ്പകൾ) സുഗമമാക്കുന്നതിന്,SIDBI തങ്ങളുടെ പ്രയാസ് (PRAYAAS )സ്കീം അല്ലെങ്കിൽ പങ്കാളി സ്ഥാപനങ്ങൾ വഴി, ക്രെഡിറ്റ് ലിങ്കേജുകളിലും സഹായിക്കും. ഈ ഗ്രാമീണ ബിസിനസുകൾക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതും ആശ്രയിക്കാവുന്നതും ശുദ്ധവുമായ ഹരിത ഊർജ്ജം (സൗരോർജ്ജം/കാറ്റ്/ബയോ-ഗ്യാസ്) നൽകുന്നതിന്, TPRMG അതിന്റെ നിലവിലുള്ള മൈക്രോഗ്രിഡ് നെറ്റ്‌വർക്കിലും പുതിയ ഭൂമിശാസ്ത്രത്തിലും അനുയോജ്യമായ സംരംഭകരെ കണ്ടെത്തും. ടിപിആർഎംജി ഗ്രാമീണ സംരംഭങ്ങൾ, ഹരിത ഊർജ്ജ പരിഹാരങ്ങൾ, പരമാവധി ഊർജ്ജ വിനിയോഗം, സംരക്ഷണം എന്നിവയ്ക്കുള്ള സാങ്കേതിക പരിജ്ഞാനവും നൽകും. ടാറ്റ പവറിന്റെ സസ്‌റ്റൈനബിൾ ഈസ് അറ്റെയ്‌നബിൾ പ്രോഗ്രാമും എസ്‌ഐഡിബിഐയുടെ എംപവറിംഗ് എംഎസ്‌എംഇ കാമ്പെയ്‌നും ഈ പങ്കാളിത്തത്തിന് പിന്നിലെ പ്രേരകശക്തികളാണ്.

"SIDBI-യുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഗ്രാമീണ സംരംഭങ്ങൾക്ക് സുസ്ഥിര ഊർജ്ജ ആവാസവ്യവസ്ഥയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്, കൂടാതെ പുനരുപയോഗ ഊർജ്ജത്തിന്റെ വ്യാപകമായ ഉപയോഗത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമീണ സംരംഭകർക്ക് കുറഞ്ഞ കാർബൺ ഫ്യൂച്ചറുകൾ (പരിസ്ഥിതി സൗഹൃദ) പ്രാപ്തമാക്കുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനാണ് ഈ നൂതന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഗ്രാമീണ മേഖലകളിലെ ബിസിനസ്സ് എളുപ്പമാക്കുന്നതോടൊപ്പം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു," ടാറ്റാ പവർ സിഇഒ ആൻഡ് എംഡി ഡോ പ്രവീർ സിൻഹ പറഞ്ഞു.

''സിഡ്‌ബി അതിന്റെ പ്രമോഷണൽ സംരംഭങ്ങൾ ഒരു ദേശീയ പരിപാടിയായി നെയ്തെടുത്തിട്ടുണ്ട്, അതിൽ പ്രധാനമായും വിദ്യാഭ്യാസം സംരംഭകത്വം, സ്വാവലംബൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുക, ഗ്രാമ/ഗ്രാമീണ/ സുസ്ഥിര സംരംഭ വികസനം എന്നീ നാലിന പ്രവർത്തങ്ങൾ ഉൾപ്പെടിത്തിയിരിക്കുന്നു. ടാറ്റ പവറിന്റെ ടിപിആർഎംജിയുമായുള്ള സഹകരണം ഹരിത ഗ്രാമീണ സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കാർബൺ ന്യൂട്രൽ രാഷ്ട്രമെന്ന ദേശീയ പ്രതിബദ്ധതയുമായി യോജിപ്പിച്ച് അതിന്റെ ഊന്നൽ അജണ്ടയായതിനാൽ ഹരിത സംരംഭത്തിന് SIDBI മുൻഗണന നൽകി. പരിസ്ഥിതി സൗഹൃദ ബിസിനസ് സംരഭങ്ങൾ തുടങ്ങുന്നതിനും ഭാരതത്തിലെ യുവാക്കളെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർ എന്ന റോളിലേക്ക് ഉയർത്താനും ഈ പങ്കാളിത്തം പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'' SIDBI സിഎംഡി ശ്രീ ശിവസുബ്രഹ്മണ്യൻ രാമൻ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.