March 23, 2026

Login to your account

Username *
Password *
Remember Me

ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുമായുള്ള അംബാസഡർ കരാറുകൾ പുതുക്കി എക്‌സോൺമൊബിൽ ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

ExxonMobil Lubricants Pvt. ExxonMobil Lubricants Pvt.
കൊച്ചി - ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുമായുള്ള ബ്രാൻഡ് അംബാസഡർ അസോസിയേഷൻ പുതുക്കുന്നതായി പ്രഖ്യാപിച്ച് എക്‌സോൺമൊബിൽ ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ മുൻനിര റീട്ടെയിലർമാരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.
ഏഴ് മെഡലുകൾ നേടിയ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഒളിമ്പിക് ക്യാമ്പയിനായിരുന്നു ടോക്കിയോ 2020. വ്യക്തിഗത സ്വർണ മെഡൽ നേടുന്ന ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റും രണ്ടാമത്തെ ഇന്ത്യൻ താരവുമായി നീരജ് ചോപ്ര മാറിയപ്പോൾ, വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു. കായിക മത്സരത്തിൽ വെങ്കലം നേടിയ ബജ്‌റംഗ് പുനിയ, ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടിയ ഏക ഇന്ത്യൻ ഗുസ്തി താരം കൂടിയാണ്. ചെറിയ തുടക്കം മുതൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വരെയുള്ള കാലയളവിൽ ശക്തമായ പരിവർത്തന കഥയുടെ മാതൃകയാണ് ഇവർ എന്നതാണ് ഈ കായികതാരങ്ങൾക്കിടയിലെ ഒരു പൊതുവായ പ്രത്യേകത.
അനുമോദന ചടങ്ങിൽ, എക്‌സോൺമൊബിൽ ലൂബ്രിക്കന്റ്സ് അതിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളായ മൊബിൽ സൂപ്പർ SUV Pro, മൊബിൽ സൂപ്പർ മോട്ടോ 2W എഞ്ചിൻ ഓയിൽ നവീകരിച്ച പംക്തി എന്നിവയും പ്രദർശിപ്പിച്ചു, പുതിയ ഉത്പന്നങ്ങൾ,അടുത്തിടെ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌രംഗ് പുനിയ എന്നിവരെ ഉൾപ്പെടുത്തി ഒരു പരസ്യ പ്രചാരണത്തിലൂടെയാണ് അവതരിപ്പിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 64 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...