March 23, 2026

Login to your account

Username *
Password *
Remember Me

കേസരി-സമൈറ കപ്പ് ടൂര്‍ണമെന്റ്: അമൃത ടി വി ചാമ്പ്യന്മാര്‍

Kesari-Sameera Cup Tournament: Amrita TV Champions Kesari-Sameera Cup Tournament: Amrita TV Champions
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമൈറ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേസരി-സമൈറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ അമൃത ടി വി ജേതാക്കളായി. ഫുട്ബോള്‍ ഫൈനലില്‍ ജനം ടി വിയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിട്ടു നിന്ന അമൃത രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ കൂടി നേടി ആധിപത്യമുറപ്പിച്ചു. അമൃത ടി വിക്ക് വേണ്ടി ദീപു സി പി, ശ്രീനാഥ് പള്ളത്ത് എന്നിവര്‍ രണ്ടുഗോളുകള്‍ വീതവും സന്തോഷ് ഒരു ഗോളും നേടി.
അമൃത ടി വിയിലെ ദീപു സി പിയാണ് ടൂര്‍ണമെന്റിലെ താരം. ആറുഗോളുകളുമായി അമൃത ടി വിയിലെ ശ്രീനാഥ് പള്ളത്ത് മികച്ച ഗോള്‍വേട്ടക്കാരനായി. ജനം ടി വിയിലെ സജിത്താണ് മികച്ച ഗോള്‍ കീപ്പര്‍. എമേര്‍ജിംഗ് പ്‌ളയേഴ്‌സായി ജനം ടി വിയിലെ പ്രവീണും കേരള കൗമുദിയിലെ ജയകുമാറും തിരഞ്ഞെടുക്കപ്പെട്ടു. പൂജപ്പുര മൈതാനിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, സമൈറ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ഷിബു തോമസ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കെ യു ഡബ്ല്യു ജെ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ജോയ് നായര്‍, ചിത്ര പി നായര്‍, ജുഗുനുകുമാര്‍, ശ്രീജ ആശിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്രിക്കറ്റ് ഫൈനലില്‍ ന്യൂസ് 18 നെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അമൃത ജേതാക്കളായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസ് 18 പത്ത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അമൃത ടി വി മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. അമൃതക്ക് വേണ്ടി വിഷണു 30 റണ്‍സും ചഞ്ജിത്ത് 25 റണ്‍സും നേടി. കേരള കൗമുദിയിലിലെ അര്‍ജുനാണ് മാന്‍ ഓഫ് ദ സീരീസ്. ന്യൂസ് 18 ലെ ഹരികൃഷ്ണനാണ് മികച്ച ബാറ്റര്‍. ന്യൂസ് 18 ലെ തന്നെ വി വി അരുണ്‍ മികച്ച ബൗളറും മലയാള മനോരമയിലെ രാഗുല്‍ മികച്ച ഫീല്‍ഡറായും ജനയുഗത്തിലെ ആര്‍ വിശാഖ്, ജയ്ഹിന്ദ് ടി വിയിലെ ജി ടി ജിതിന്‍ എന്നിവരെ മികച്ച താരങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ രഞ്ജി ടീം താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, സോണി ചെറുവത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി .
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 64 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...