June 27, 2026

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗുണഭോക്താക്കളാകുന്നത് ഒന്നരലക്ഷത്തോളം പേര്‍. ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള 'മൈക്രോ ലേണിംഗ് സെന്ററുകള്‍', 'സ്ട്രീറ്റ് മീല്‍ ഡിസ്ട്രിബ്യൂഷന്‍ പ്രോഗ്രാം' എന്നീ രണ്ട് പ്രധാന പരിപാടികളിലൂടെ 1,43,000 ഗുണഭോക്താക്കളിലേക്കാണ് ഈ പദ്ധതി എത്തുന്നത്. നിലവില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും, ആറ് ജി.സി.സി രാജ്യങ്ങള്‍, യു.എസ്.എ, യു.കെ, സാംബിയ എന്നിവയുള്‍പ്പെടെ ഒമ്പത് വിദേശ രാജ്യങ്ങളിലുമായാണ് ഈ പദ്ധതി നടത്തുന്നത്. 'ഇംപാക്ട് സ്റ്റോറീസ്: എങ്ങനെയാണ് ഒരു നേരത്തെ പ്രതിദിന ഭക്ഷണം ജീവിതം മാറ്റിമറിക്കാന്‍ വഴിതുറക്കുന്നത്' എന്ന പേരിലുള്ള സാമൂഹ്യ സ്വാധീനം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പദ്ധതിയുടെ സാമൂഹിക സ്വാധീനം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ലോക വിശപ്പ് ദിനമായ മെയ് 28നാണ് പുറത്ത് വിട്ടത്. 'തണല്‍' സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയിലൂടെ തെരുവില്‍ കഴിയുന്ന ദുര്‍ബലരായ ആളുകളുടെ വിശപ്പടക്കാനും അവര്‍ക്ക് വൈദ്യസഹായം, അഭയം, അന്തസാര്‍ന്ന ജീവിതം, കുടുംബങ്ങളുമായുള്ള പുനഃസമാഗമം എന്നിവ ഉറപ്പാക്കാനും എങ്ങനെ സാധിച്ചു എന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. മലബാര്‍ ഗ്രൂപ്പ് തങ്ങളുടെ അന്തിമ വ്യാപാര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. വിശപ്പ് നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മാണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ദില്ലി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് വലിയ ആശ്വാസമായി.
വിദേശയാത്രകൾക്ക് ശേഷം ഇന്ത്യയിലെ ജീവിതനിലവാരത്തെക്കുറിച്ച് നോയിഡ സ്വദേശിയായ യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
കൊച്ചി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്തത്. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
'കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ബജാജ് ഓട്ടോ 2025 ജൂലൈയിലെ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. കഴിഞ്ഞ മാസം കമ്പനിയുടെ വാർഷിക വിൽപ്പന 3% വർദ്ധിച്ചു. ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വിൽപ്പന കുറഞ്ഞു എന്നതാണ് പ്രത്യേകത. അതേസമയം, രാജ്യത്തിന് പുറത്ത് കമ്പനിയുടെ വിൽപ്പന വൻതോതിൽ വർദ്ധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർ​ഗം ലോട്ടറിയാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ.
മുംബൈ : 20,000 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം . ഇതോടെ ബാങ്കിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2017-ന് ശേഷം എസ്ബിഐ നടത്തുന്ന പ്രധാന മൂലധന സമാഹരണമാണിത്.
കൊച്ചി: ഭക്ഷണ ഓർഡർ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് പ്രമുഖ ഓൺലൈൻ ഭക്ഷണ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡായ ന്യൂ കാർഡ് ഉപയോഗിച്ച് സൊമാറ്റോയിൽ ഭക്ഷണം ഓർഡര്‍ ചെയ്യുന്ന ഉപയോക്താക്കൾക്ക് മികച്ച ഓഫർ അവതരിപ്പിക്കുകയാണ് ടാറ്റ ഡിജിറ്റല്‍.
Page 1 of 58