March 23, 2026

Login to your account

Username *
Password *
Remember Me

സീരീസ് ബൈ മാരിയറ്റ് : ആഗോളതലത്തിൽ പുതിയ റീജിയണൽ കളക്ഷൻ ബ്രാൻഡ് അവതരിപ്പിച്ച് മാരിയറ്റ് ഇന്റർനാഷണൽ

Series by Marriott: Marriott International launches new regional collection brand globally Series by Marriott: Marriott International launches new regional collection brand globally
കൊച്ചി: ലോകമെമ്പാടുമുള്ള മിഡ്‌സ്‌കെയിൽ, അപ്‌സ്‌കെയിൽ ലോഡ്ജിംഗ് വിഭാഗങ്ങൾക്കായി മാരിയറ്റ് ഇന്റർനാഷണൽ തങ്ങളുടെ പുതിയ കളക്ഷൻ ബ്രാൻഡായ 'സീരീസ് ബൈ മാരിയറ്റ്' അവതരിപ്പിച്ചു. അന്താരാഷ്ട്ര നിലവാരം പുലർത്തി മികച്ച സേവനം നൽകി വരുന്ന പ്രാദേശിക ബ്രാൻഡുകളെ മാരിയറ്റ് ബോൺവോയ് പോർട്ട്‌ഫോളിയോയിലേക്ക് കൊണ്ടുവന്ന് മാരിയറ്റിൻ്റെ ആഗോള സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് സീരീസ് ബൈ മാരിയറ്റ് ലക്ഷ്യമിടുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് കൂടുതൽ സ്ഥലങ്ങളിൽ സുഖപ്രദമായ താമസ സൗകര്യം ലഭ്യമാക്കുകയും, സീരീസ് ബൈ മാരിയറ്റിൻ്റെ ഭാഗമായ പ്രാദേശിക ബ്രാൻഡുകൾക്ക് അവരുടെ പോർട്ട്‌ഫോളിയോ നിലനിർത്തിക്കൊണ്ടുതന്നെ മാരിയറ്റ് ബോൺവോയ് ലോയൽറ്റി പ്രോഗ്രാം ഉൾപ്പെടെയുള്ള മാരിയറ്റിൻ്റെ വിവിധങ്ങളായ ആനുകൂല്യങ്ങളും ലഭ്യമാകും.
മാരിയറ്റിൻ്റെ സുപ്രധാന വിപണികളിലൊന്നായ ഇന്ത്യയിൽ, കൺസെപ്റ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി (സിഎച്ച്പിഎൽ) കരാറിലേർപ്പെട്ടുകൊണ്ടാണ് സീരീസ് ബൈ മാരിയറ്റ് പ്രവേശനം നടത്തുന്നത്. 1996-ൽ പരം കണ്ണമ്പിള്ളി സ്ഥാപിച്ച സിഎച്ച്പിഎൽ, ആറ് ബ്രാൻഡുകളിലായി 90 ലൊക്കേഷനുകളിലായി നൂറിലധികം ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കമ്പനികളിൽ ഒന്നാണ്. സിഎച്ച്പിഎല്ലുമായുള്ള ധാരണ പ്രകാരം, സിഎച്ച്പിഎല്ലിൻ്റെ പ്രധാന ബ്രാൻഡുകളായ - ദി ഫേൺ, ദി ഫേൺ റെസിഡൻസി, ദി ഫേൺ ഹാബിറ്റാറ്റ് - എന്നിവ ഇന്ത്യയിലുടനീളം എക്സ്ക്ലൂസീവ് ആയി സീരീസ് ബൈ മാരിയറ്റുമായി അഫിലിയേറ്റ് ചെയ്യപ്പെടും.
ഇതിനുപുറമെ മാരിയറ്റ് സിഎച്ച്പിഎല്ലിൽ ഒരു ചെറിയ ഓഹരി നിക്ഷേപവും നടത്തും. നിലവിൽ ഫേൺ പോർട്ട്‌ഫോളിയോയിൽ 84 ഓപ്പൺ പ്രോപ്പർട്ടീസും, 31 എണ്ണം നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുമാണ്. ഇതിലൂടെ ഏകദേശം 8,000 റൂമുകളാണ് ലഭ്യമാകുക. തേർഡ് പാർട്ടി ഹോട്ടൽ ഉടമകളുമായി ചർച്ചകൾ നടത്തിയതിന് ശേഷവും ദീർഘകാല ഫ്രാഞ്ചൈസി കരാറുകൾ ഒപ്പുവച്ചതിന് ശേഷവും ഫേൺ പ്രോപ്പർട്ടികൾ ക്രമേണ ഇന്ത്യയിലെ മാരിയറ്റ് പോർട്ട്‌ഫോളിയോയുടെ ഭാഗമാകും. മൾട്ടി-നാഷണൽ കോൺഗ്ലോമറേറ്റ് ആയ സി.ജി കോർപ്പ് ഗ്ലോബലിൻ്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ സി.ജി ഹോസ്പിറ്റാലിറ്റിക്കാണ് നിലവിൽ സിഎച്ച്പിഎല്ലിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.