March 25, 2026

Login to your account

Username *
Password *
Remember Me

ഓസ്ട്രേലിയന്‍ ഓപ്പണിൽ നൊവാക് ജോക്കോവിച്ച് ഒന്നാം സീഡ്

Novak Djokovic first seed at Australian Open Novak Djokovic first seed at Australian Open
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌‌ലി ബാര്‍ട്ടിയാണ് ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.
കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ വിസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം തടഞ്ഞുവെക്കുകയും ചെയ്ത ജോക്കോവിച്ച് കോടതിയിലെ നിയമപോരാട്ടം ജയിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താന്‍ കോര്‍ട്ടിലിറങ്ങുന്നത്.
പുരുഷന്‍മാരില്‍ റഷ്യയുടെ ഡാനില്‍ മെദ്‌ദേവാണ് രണ്ടാം സീഡ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആറാം സീഡാണ്. വനിതകളില്‍ ആര്യന സബലെങ്ക രണ്ടാം സീഡും ഗാര്‍ബിന്‍ മുഗുരസ മൂന്നാം സീഡുമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 80 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.