June 10, 2026

Login to your account

Username *
Password *
Remember Me

ഈസ്റ്റ് ബംഗാൾ ആദ്യ ജയം ലക്ഷ്യമിട്ട് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും

East Bengal will take on Jamshedpur FC for the first time East Bengal will take on Jamshedpur FC for the first time
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഈസ്റ്റ് ബംഗാൾ ആദ്യ ജയം ലക്ഷ്യമിട്ടാണിറങ്ങുന്നത്. 16 പോയിന്‍റുള്ള ജംഷെഡ്‌പൂര്‍ ലീഗിൽ നാലാം സ്ഥാനത്താണ്. സീസണിലെ ആദ്യപാദ മത്സരത്തിൽ ഇരു ടീമും ഓരോഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി വമ്പൻ തോൽവി നേരിട്ടു. ബെംഗളൂരു എഫ്‌സി എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തോൽപിക്കുകയായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇരു ടീമിനും 17 പോയിന്‍റ് വീതമാണെങ്കിലും ഗോൾ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാംസ്ഥാനം നിലനിർത്തിയത്. പ്രിൻസ് ഇബാറയുടെ ഇരട്ട ഗോൾ മികവിലാണ് ബിഎഫ്‌സിയുടെ ജയം. ഡാനിഷ് ഫാറൂഖാണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയിലായിരുന്നു മൂന്ന് ഗോളും. മൂന്നാം ജയത്തോടെ ബെംഗളൂരു ലീഗിൽ ഏഴാം സ്ഥാനത്തേക്കുയർന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...