March 29, 2026

Login to your account

Username *
Password *
Remember Me

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആടുജീവിതത്തിന്റെ വീഡിയോ കണ്ടന്റ് ; ട്രൈലെർ അല്ല

*വിശദീകരണവുമായി ബ്ലസിയും പ‍ൃഥ്വിരാജും ബെന്യാമിനും


സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ യഥാർത്ഥ ട്രെയിലർ അല്ലന്ന് സംവിധായകൻ ബ്ലസി വ്യക്തമാക്കി. ഇത് ട്രെയിലർ അല്ലെന്നും മറിച്ച് മൂന്ന് മിനിട്ടോളം ​ദൈർഘ്യമുള്ള വിഡിയോ കണ്ടന്റാണെന്നുമാണ് ബ്ലസി വിശദീകരിക്കുന്നത്. ഇത് ബിസിനസ് പർപ്പസിനായി മാത്രം ഇറക്കിയ വിഡിയോയാണെന്നും ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയാണെന്നും ഇതിന്റെ പോസ്റ്റ് പ്രൊ‍ഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായതിൽ വിഷമുണ്ടെന്ന് ബ്ലസി പ്രേക്ഷകരോട് പങ്കുവെച്ചു. കാലിഫോർണിയയിലെ ഡെഡ്‌ലൈൻ എന്ന വിനോദ മാ​സികയുടെ സൈറ്റിലാണ് ഈ വിഡിയോ ആദ്യമായി ലീക്കായത്. ഫെസ്റ്റിവലുകൾക്കും വേൾഡ് റിലീസിനുമൊക്കെ വേണ്ടി വിവിധ ഏജൻസികൾക്ക് കാണിക്കാനായി തയ്യാറാക്കിയ മൂന്ന് മിനിട്ടുള്ള കണ്ടന്റാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
Rate this item
(0 votes)
Last modified on Saturday, 08 April 2023 18:09

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 59 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.