March 29, 2026

Login to your account

Username *
Password *
Remember Me

കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്തിൽ പ്രതികരിച് പ്രകാശ് രാജ്

കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ്, പാർട്ടിക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് പറഞ്ഞത്. “കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു,” പ്രകാശ് രാജ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഗോഡ് ഫാദര്‍ എന്നാണ് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കിച്ച സുദീപ് വിശേഷിപ്പിച്ചത്. ഏത് പാർട്ടിയിൽ ആയിരുന്നാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു. കിച്ച സുദീപിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. എന്നാൽ പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ്- എന്നും ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 59 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.