ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓള്‍-ഇലക്ട്രിക് എക്സ്യുവി400-ന്‍റെ എക്സ്ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കുകയും ക്ലീന്‍ എയര്‍, ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്റ്റൈനബിലിറ്റി അവാര്‍ഡ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും.